ചിങ്ങം: ചെയ്‌ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് വേവലാതി ഉണ്ടാകാൻ സാധ്യത. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ ബന്ധം സ്ഥാപിക്കാൻ സാധ്യത. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം ഉണ്ടായെന്ന് വരില്ല.
കന്നി: സൗമ്യതയുള്ള, മൃദുഭാഷ സംസാരിക്കുന്ന സമീപനം മറ്റുള്ളവരുടെ പ്രീതിയ്ക്ക് കാരണമാകും. ബൗദ്ധിക തലത്തിലുള്ള പുരോഗതി കൈക്കൊള്ളും. കാഴ്‌ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം. നല്ല വാർത്തകൾ കേൾക്കാൻ സാധ്യത.
തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
വൃശ്ചികം: ലാഭകരമായ ദിവസമായിരിക്കും. ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം.
ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത.
മകരം: ശരാശരി ദിവസമായിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉത്തമ ദിനം. ക്രിയാത്മകമായി പ്രവർത്തിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവയ്ക്കും. കലാപ്രദർശനം സംഘടിപ്പിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടും. ആരോഗ്യം തൃപ്‌തികരമാവില്ല.
കുംഭം: കോപം കാരണം പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത. സഹപ്രവർത്തകരുടെ അനിഷ്‌ടത്തിന് പാത്രമാകാം. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക.
മീനം: ഏൽപ്പിച്ചിരിക്കുന്ന ജോലികൾ തീർക്കാൻ ബുദ്ധിമുട്ട് നേരിടും. ആഗ്രഹിക്കുന്നതെന്തും ലഭിക്കും. ശത്രുക്കളിൽ നിന്നും അകലം പാലിക്കുക. സ്ത്രീകൾ ലാഭമുണ്ടാകും.
മേടം: തൊഴിൽപരമായി ചില നല്ല വാർത്തകൾ കേൾക്കാനിടവരും. സാമ്പത്തികവും തൊഴിൽപരവുമായ നേട്ടത്തിന് സാധ്യത. മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനാകും.
ഇടവം: മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാൻ സാധ്യത. വിവേകത്തോടെ പെരുമാറും. ആളുകളുമായി നന്നായി ഇടപെടാൻ സാധിക്കും. മധുരഭാഷണങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കും. ചർച്ചകളിലും സംവാദങ്ങളിലും തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത. സാഹിത്യത്തില്‍ താത്‌പര്യം തോന്നാം.
മിഥുനം: സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കും. വീട് പുതുക്കി നിർമിക്കാൻ സാധ്യത. വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും.
കര്‍ക്കടകം: സന്തോഷകരമായ ദിനമായിരിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാൻ സാധ്യത.
