ജോണ്‍ ഇളമതയുടെ ‘STORIED STONS’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോണ്‍ ഇളമത, ലോകപ്രശസ്ത ശില്പി മൈക്കെലാഞ്ജലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘STORIED STONS’ (കഥ പറയുന്ന കല്ലുകള്‍) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ ഷാബു കിളിത്തട്ടില്‍ പ്രകാശന കര്‍മ്മം നിര്‍‌വ്വഹിച്ചു. സജി ഇളമത പുസ്തകം ഏറ്റുവാങ്ങി.

കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍, എഡിറ്റര്‍ പി.വി. പവിത്രന്‍, എഴുത്തുകാരന്‍ സിറാജ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Leave a Comment

More News