ഡാളസ് : 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതകളില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനെ അസ്സോസിയേഷന്‍ ആദരിച്ചു.
നവംബർ 16 ഞായറാഴ്ച ഐസിഇ സിഹാളിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. ഐ. വർഗീസിന്റെ പുരോഗമന ചിന്താഗതിയും ജനാധിപത്യപരവും, മനുഷ്യത്വപരവുമായ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്നേഹാദരങ്ങൾക്കു പാത്രമാക്കി. ഇതെല്ലാം തന്നെ അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക് കാരണമായിരുന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെ നിഷ്പക്ഷതയോടെ സമീപിക്കുന്ന അദ്ദേഹം അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്‍റെയും സാമൂഹിക ലയനത്തിന്‍റെയും ഉദാഹരണമാക്കി കേരള അസോസിയേഷൻ ഓഫ് ഡാളസിനെ മാറ്റി.
സണ്ണി ജേക്കബ്, പി.ടി. സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമൺ, ഐ സി ഇ സി പ്രസിഡന്റ് മാത്യു നൈനാൻ, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി ജോർജ്, ടോമി കളത്തിൽ വീട്ടിൽ, ബേബി കൊടുവത്ത്, അനശ്വരം മാമ്പിള്ളി തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു.
സാഹിത്യകാരൻ ജോസ് ഓച്ചാലിൽ, ആൻസി ജോസ്, പൗലോസ്, ടോമി നെല്ലുവേലിൽ, കമ്മിറ്റി അംഗങ്ങളായ ഫ്രാൻസിസ് എ തോട്ടത്തിൽ, ദീപക് നായർ, നേബു കുര്യയാക്കോസ് തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.
നിങ്ങളുടെ പിന്തുണയാണ് എൻ്റെ കരുത്ത്. നിങ്ങളുടെ സ്നേഹാദരങ്ങൾക്കു നന്ദി..എന്നും നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും.. ഐ. വർഗീസ് നന്ദി പ്രസംഗത്തിൽ പറഞ്ഞു.
