രാശിഫലം (18-11-2025 ചൊവ്വ)

ചിങ്ങം നിങ്ങള്‍ക്കിന്ന് സമ്മിശ്രഫലങ്ങളുടെ ഒരു ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. എന്നാൽ സാമ്പത്തികമായി ഒരു നല്ല ദിവസമല്ല. സാമ്പത്തിക നഷ്‌ടം വരെ ഉണ്ടായേക്കാം.

കന്നി : ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് യാത്ര ചെയ്യൻ പറ്റിയ ദിവസമാണ്. സ്നേഹിതന്മാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും.

തുലാം : നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഇന്ന് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ഇന്ന് തൃപ്‌തികരമാവില്ല. കോപത്തെ നിയന്ത്രിക്കുക. എടുത്ത് ചാട്ടം നല്ലതല്ല. പ്രശ്‌നങ്ങൾ വന്നാൽ ആലോചിച്ച് വേണം തീരുമാനം എടുക്കാൻ.

വൃശ്ചികം : നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. സ്നേഹിതന്മാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും.

ധനു : ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ പറ്റിയ ദിവസം. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര പോകാൻ സാധ്യതയുണ്ട്. പ്രൊമോഷന് സാധ്യത കാണുന്നു. പണം ചെലാവാക്കുന്നത് നിയന്ത്രിക്കും.

മകരം ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം ബുദ്ധിമുട്ടുണ്ടാക്കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. എന്നാൽ എഴുത്ത്, സാഹിത്യം തുടങ്ങിയ മേഖലയിലുള്ളവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലാതാമസം അനുഭവപ്പെടാം.

കുംഭം : നിങ്ങളുടെ മനസ് മുഴുവൻ ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. അവ നിങ്ങളെ പൂർണ്ണമായും നശിപ്പിക്കും. മറ്റുള്ളവർക്ക് ലഭിക്കുന്ന പരിഗണന നിങ്ങൾക്ക് കിട്ടുന്നില്ല എന്ന് തോന്നും. ആശങ്കകൾ ഒഴിവാക്കാൻ ശ്രമിക്കുക.

മീനം : ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും തൊഴിലിടത്തിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. സംഭാഷണത്തിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. ഉദ്ദേശിച്ച കാര്യങ്ങൾ അതേപടി നടക്കണമെന്നില്ല. ഇന്ന് നിങ്ങളുടെ സ്വാധീനത്താൽ നടക്കാൻ പോകുന്ന കാര്യത്തിന് പൂർണ ഫലമുണ്ടായെന്നു വരില്ല. ബിസിനസുകാർക്ക് ചില വലിയ ഇടപാടുകള്‍ നഷ്‌ടപ്പെടും.

മേടം : ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുടുംബത്തിൽ. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽനിന്നും സംഘർഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക. വാഹനം വാങ്ങിക്കാൻ നല്ല ദിവസമാണ്.

ഇടവം : ഇന്ന് നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. നിങ്ങളുടെ കഴിവുകൾ ഉയർത്താനും പദ്ധതികൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും അവസരം ലഭിക്കും. അത് വേണ്ടവിധം ഉപയോഗിക്കുന്നത് പിന്നീട് ഗുണം ചെയ്യും. സന്തോഷ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഉത്സാഹവും ഊർജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കാൻ സാധ്യത.

മിഥുനം : കോപവും കടുംപിടുത്തവും അമിത ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് അരോഗ്യത്തെയും കുടുംബ ജീവിതത്തെയും ബാധിച്ചേക്കാം. ജല സ്രോതസുകളിൽ നിന്ന് മാറി നിൽക്കുക. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. വികാരങ്ങൾ നിയന്ത്രിക്കുക.

കര്‍ക്കടകം : പല സാഹചര്യത്തിലും നിങ്ങളുടെ ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കും മറ്റും പണം ചെലവഴിക്കും. എന്നാൽ കടം വാങ്ങാതിരിക്കുക. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവൃത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ.

Leave a Comment

More News