സമൂഹ നന്മയ്ക്കായി അവർ ഒന്നിച്ചു; ആലപ്പുഴ ജനകീയ കൂട്ടായ്മയ്ക്ക് ഉജ്ജ്വല തുടക്കം

ആലപ്പു : സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആലപ്പുഴ കടപ്പുറത്ത് അവർ ഒന്നിച്ചു. പരസ്പരം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്തവർ, എങ്കിലും മനസ്സുകൊണ്ട് ഐക്യമുള്ളവർ. പ്രവാസി വ്യവസായി മുഹമ്മദ് യാസിറിന്റെ ഉടമസ്ഥതയിലുള്ള ഇസഡ് ലോഞ്ചിന് സമീപം ഞായറാഴ്ച 4 മണി മുതൽ എത്തി.

ആലപ്പുഴ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കായംകുളം മുതൽ ചേർത്തല വരെ നിന്നുമുള്ള ആളുകൾ നിലവിൽ കൂട്ടായ്മയിൽ ഉണ്ട്. സമൂഹ നന്മ ലക്ഷ്യമിട്ട് പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ഉൾപ്പെടെ ആയിരത്തിലധികം അംഗങ്ങൾ ഉള്ള വാട്ട്സാപ്പ് കൂട്ടായ്മയാണ് ആലപ്പുഴ ജനകീയ കൂട്ടായ്മ. ഗ്രൂപ്പ് അഡ്മിൻ ക്രിസ്റ്റി ക്രിസ്റ്റോഫറിന്റെ ആശയമായിരുന്നു ഒത്തുചേരൽ.

തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടിയ ഒരു മണിക്കൂര്‍ സമയം കൊണ്ട് പരസ്പരം പരിചയപ്പെടാനും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും ഇടയായി. ജാതി-മത-രാഷ്ട്രീയ-വർണ്ണ-വർഗ്ഗ അതിർവരമ്പുകളില്ലാതെ സുമനസ്സുകളുടെ കൂട്ടായ്മയാണ് ഇത്.

വർഗീസ് സേവ്യർ, ശിഹാബ് അബൂബക്കർ, ശില്പ സത്യപ്പൻ, ജസ്സീന ഷജീർ, രാധാമണിയമ്മ,സജി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

More News