ഡെമോക്രാറ്റിക് നേതൃമാറ്റം ആവശ്യപ്പെട്ട് റോ ഖന്ന: ഷൂമർ പാർട്ടിയുടെ ഭാവിയല്ലെന്ന് വിമർശനം

വാഷിങ്ടൺ ഡി.സി: ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയൻ പ്രതിനിധി റോ ഖന്ന വീണ്ടും രംഗത്ത്. സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ ഇനി പാർട്ടിയുടെ ഭാവിയല്ലെന്ന് ഖന്ന തുറന്നടിച്ചു.

ഷൂമർക്ക് ഡെമോക്രാറ്റിക് വോട്ടർമാർക്ക് ആത്മവിശ്വാസം നൽകാനോ പ്രചോദിപ്പിക്കാനോ കഴിയുന്നില്ല.
അദ്ദേഹം ധൈര്യശാലിയല്ല, സാധാരണ ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. ഇറാഖ് യുദ്ധത്തിന് അദ്ദേഹം പിന്തുണ നൽകി. ഗാസ വിഷയത്തിൽ ധാർമികമായ വ്യക്തതയില്ല. ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ശക്തമായി പോരാടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അടുത്തിടെ സെനറ്റിൽ നടന്ന സുപ്രധാന വോട്ടെടുപ്പിൽ ഡെമോക്രാറ്റുകളെ ഒരുമിപ്പിച്ച് നിർത്തുന്നതിൽ ഷൂമർ പരാജയപ്പെട്ടതായി ഖന്ന കുറ്റപ്പെടുത്തി.

ചക്ക് ഷൂമറിന് പകരക്കാരായി ഖന്ന പുതിയ തലമുറ ഡെമോക്രാറ്റിക് നേതാക്കളെ പിന്തുണച്ചു. സെനറ്റർമാരായ ക്രിസ് മർഫി (കണക്റ്റിക്കട്ട്), കോറി ബുക്കർ (ന്യൂജേഴ്‌സി), ബ്രയാൻ ഷാറ്റ്സ് (ഹവായ്) എന്നിവരെ ഖന്ന “ചലനാത്മകരായ” (Dynamic) നേതാക്കളായി വിശേഷിപ്പിച്ചു. സെനറ്റർ എലിസബത്ത് വാറൻ്റെ (മാസച്യൂസറ്റ്സ്) ആശയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

എങ്കിലും, സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ള ചില ഡെമോക്രാറ്റുകൾ ഷൂമറിനെ പിന്തുണച്ച് രംഗത്തെത്തി. ന്യൂനപക്ഷ നേതാവായിരിക്കുക പ്രയാസമുള്ള കാര്യമാണെന്നും, സെനറ്റർമാർ എളുപ്പത്തിൽ നേതാവിനെ അനുസരിക്കുന്നവരല്ലെന്നും കെയ്ൻ പറഞ്ഞു. ഹൗസ് നേതൃത്വത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൻ ഇല്ലെന്നും, ഖന്ന ഹൗസ് കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും കെയ്ൻ കൂട്ടിച്ചേർത്തു.

Leave a Comment

More News