തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടന സജ്ജീകരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബര്‍ 12ന്

എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍‌വ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ഡിസംബർ 12ന് നടത്തുവാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് റവ മാത്യൂ പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, ജിബി ഈപ്പൻ, മാത്യുസ് പ്രദീപ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ക്രിസ്തുമസ് പുതുവത്സര സംഗമം ജനുവരി 1- 2ന് നടത്തും. ചടങ്ങിൽ 80 വയസ്സ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും.

സംഘാടക സമിതി ഭാരവാഹികളായി സമിതി വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്, കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക്ക് രാജു, മാത്യൂസ് പ്രദീപ് ജോസഫ്, സുചീന്ദ്ര ബാബു, ജിബി ഈപ്പൻ, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു.

Leave a Comment

More News