ചിങ്ങം: ഇന്ന് വളരെ തിരക്ക് അനുഭവപ്പെടുന്ന ദിവസമായിരിക്കും. ജോലി സ്ഥലത്ത് തിരക്കും സഹതൊഴിലാളികളിൽ നിന്ന് സമ്മർദ്ദവും ഉണ്ടായേക്കാം. അവ വേണ്ടവിധം കൈകാര്യം ചെയ്യുക. മാനസിക, ശാരീരിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ജോലിഭാരം കൂടുതലായിരിക്കും.
കന്നി: ഇന്ന് നിങ്ങൾക്ക് പുതിയ കാര്യങ്ങൾ തുടങ്ങിവയ്‌ക്കാൻ അനുയോജ്യമായ ദിവസമല്ല. ‘ഈ ദിവസവും കടന്ന് പോകും’ എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുടുംബത്തെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസ്സിന് അസ്വസ്ഥത ഉണ്ടാക്കും. നിങ്ങൾക്കും ആരോഗ്യപ്രശ്‌നം ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകണം. പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായ എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടെങ്കിൽ നിസാരമായി കാണരുത്.
തുലാം: അമിത പ്രതീക്ഷയുള്ള ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് കിട്ടുന്ന പരിഗണനയും, സ്നേഹവും നിങ്ങളെ ഇന്ന് മുഴുവൻ സന്തോഷവാനാക്കും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും. സുഹൃത്തുക്കളെയും ദൂരെയുള്ള ബന്ധുക്കളെയും കാണാൻ ഇടവരും.
വൃശ്ചികം: ബിസിനസ് പോലെ പുതിയ സംരംഭങ്ങൾക്ക് ഇന്ന് വളരെ മെച്ചപ്പെട്ട ദിനം. ഇന്ന് ആരംഭിക്കുന്ന സംരംഭങ്ങളുടെ വിജയം തനിയെ നിങ്ങളുടെ കൈകളിലാകും. എന്നാൽ ഈ സന്തോഷത്തോടൊപ്പം ജീവിതതത്തിൽ ചില പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും.
ധനു: ഇന്ന് ഒരു സാധാരണ ദിവസമാണ് നിങ്ങൾക്ക്. ജീവിതത്തിലെ പ്രധാന തീരുമാനമെടുക്കാൻ പങ്കാളിയേയോ അടുത്തബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. കുറച്ച് അധ്വാന ഭാരം ഇന്ന് കൂടും. തത്‌ഫലമായി ക്ഷീണം അനുഭവപ്പെടും. കുടുംബത്തിൽ വാക്ക് തർക്കമുണ്ടാകും. രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക.
മകരം: നിങ്ങൾക്ക് ഇന്ന് അതിഗംഭീര ദിവസമല്ലെങ്കിലും പൊതുവെ വലിയ മടുപ്പ് ഇല്ലാത്ത ദിവസമായിരിക്കും. കുറച്ച് പ്രശ്‌നങ്ങൾ നിങ്ങളുടെ പാതയില് വന്നേക്കാം എന്നാൽ നിങ്ങൾ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.
കുംഭം : ചെലവുകളിൽ വളരെ അധികം ശ്രദ്ധിക്കുക. എന്തുകൊണ്ടെന്നാൽ ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ കടബാധ്യത ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ട് നിങ്ങള്‍ അനുഭവിക്കേണ്ടി വരും. ഒരു പ്രത്യേക ചെലവ് എടുത്ത് പറയുന്നില്ല. സാമ്പത്തികകാര്യങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. പണം കടം കൊടുക്കാതിരിക്കുക. ആരോഗ്യവും പണവും മനസമാധാനവും സംരക്ഷിക്കുക.
മീനം : ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമാണ്. സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപ്പെട്ടവർക്കും നിങ്ങളോട് മതിപ്പ് തോന്നാം. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം. ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും, മക്കളില്‍ നിന്നും, വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം.
മേടം : ചില ബുദ്ധിമുട്ടുകൾ ഇന്ന് നേരിടേണ്ടിവരും. ജോലിയിൽ നേട്ടമൊ സ്ഥാനക്കയറ്റമോ ലഭിക്കും. സഹപ്രവർത്തകരുടെ മുൻപിൽ നിന്ന് നേട്ടം കൈവരിക്കും. ഇത് നിങ്ങൾ എന്നും ഓർക്കാരാഗ്രഹിക്കുന്ന ഒരു ഓർമ ആകും. ജീവിത്തതിൽ നല്ല കാര്യങ്ങൾ വീങ്ങും നടക്കാൻ ക്ഷമാപൂർവം കാത്തിരിക്കുക.
ഇടവം: ഇന്നത്തെ നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും. ഈ ധാരണയോടെ മുൻപോട്ട് പോകുന്നത് നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ വിജയത്തിൽ അഭിമാനിതരാകും. ഇന്ന് എടുക്കുന്ന ഏത് പദ്ധതികളും നിങ്ങളുടെ ഭാവിയ്ക്കുള്ള ശക്തമായ അടിത്തറയായിരിക്കും.
മിഥുനം: ഇന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി സമയം ചിലവഴിക്കും. കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റുപ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലുള്ള പെരുമാറ്റം മൂലം നിങ്ങള്ക്ക് നല്ല രീതിയില് മറ്റുള്ളവരുടെ സ്നേഹവും, അംഗീകാരവും തിരിച്ച് ലഭിക്കും.
കര്‍ക്കിടകം: നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്ക്ക് പ്രചോദനം നൽകും. നിങ്ങൾ അത് സഫലമാക്കാന് ശ്രമിക്കുകയും അത് സാധ്യമാകുകയും ചെയ്യും. വളരെ കാലത്തിന് ശേഷം അവരോടൊപ്പം ഒരു നല്ല വൈകുന്നേരം ചിലവഴിക്കും . സ്നേഹവും ബന്ധങ്ങളും ദീർഘനാൾ നിലനില്ക്കുകയും, അവ പ്രയോജനകരമാകുകയും ചെയ്യും.
