ചിങ്ങം : ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങള്‍ക്ക്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തു തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. ഇന്ന് നിങ്ങൾക്ക് ഉല്‍ക്കണ്‌ഠ അമുഭവപ്പെടും. ജോലി സ്ഥലത്ത് വാക്കുകൾ നിയന്ത്രിക്കുക. മേലധികാരികളുമായും മുതിര്‍ന്നവരുമായും ഏറ്റുമുട്ടലിന് സാധ്യതയുണ്ട്.
കന്നി : ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലരാകാൻ സാധ്യതയുണ്ട്. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യുക.
തുലാം: ഇന്നൊരു മെച്ചപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ സേവനങ്ങൾ മറ്റുള്ളവർക്കും സന്തോഷമുളവാക്കും. അതിന് തക്ക പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ വളരെ കരുതിയിരിക്കുക.
വൃശ്ചികം: പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ സാധ്യത. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും ഒപ്പം അധിക സമയം ചെലവഴിക്കാനിടവരും. രസകരമായ ഉല്ലാസവേളകൾ വേണ്ടുവോളം ആസ്വദിക്കാൻ കഴിയും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും, നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും ഇന്ന് മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാധ്യത കാണുന്നു. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കും. അവരും നിക്ങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരും.
ധനു : ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം വളരെ മോഷപ്പെട്ട അവസ്ഥയിലാകും. നിങ്ങളുടെ ആക്രമണസ്വഭാവം നിയന്ത്രിക്കുക. അത് മൂലം ആരെങ്കിലും ആയി വഴക്കിടാൻ സാധ്യത. ക്ഷമയോടെ പ്രവർത്തിക്കുക. ചിന്തിച്ച് പ്രവർത്തിക്കുക. സാമ്പത്തിക ബുദ്ധിമുട്ടിന് ഇടവരും. പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.
മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകിയിരിക്കും. തൊഴിലിലും ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസ്സും പ്രശസ്തിയും വര്‍ധിക്കും. തൊഴില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദം ആകും.
കുംഭം: ആവേശകരമായ ദിവസമായിരിക്കും. നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് കാരണം ഇന്ന് ആവേശകരമായ എന്തെങ്കിലും സംഭവിക്കാം. ഈവൻ്റകളിലും മീറ്റിംഗുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷാ വൈദഗ്ധ്യം നിങ്ങളെ സഹായിക്കും. നിങ്ങൾ വിജയിക്കും. എല്ലാ ചർച്ചകൾക്കും വാദങ്ങൾക്കും ശക്തമായി പ്രതിഫലിക്കാൻ കഴിവുണ്ട്.
മീനം: മതപരമായി കൂടുതൽ വിശ്വാസങ്ങൾ ഉണ്ടാകും. അവ നിങ്ങളുടെ ചിന്തകളെ മാറ്റും. ആത്മീയചിന്തകളാൽ നിങ്ങൾ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. മതപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ നിങ്ങൾ ഇന്ന് സന്ദർശനത്തിനു പോയേക്കാം.
മേടം: എല്ലാ ജോലികളും പൂർത്തീകരിക്കും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. അതുകൊണ്ട് ക്ഷമയോടെ പ്രവർത്തിക്കുക.
ഇടവം: നിങ്ങളുടെ നിർമാണകൗശലവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ സഹപ്രവർത്തകരേയും, മേലധികാരികളേയും, പങ്കാളികളേയും, എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും ഉറപ്പായും സാധിക്കും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ഇന്ന് ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം.
കര്‍ക്കിടകം : അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ മനോഭാവത്തില് ആകൃഷ്ടരാകും. നിങ്ങള് അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും വൈകുന്നേരം അവരോടൊപ്പം സന്തോഷകരമായി ഒരു വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനില്ക്കും.
