ന്യൂയോർക്ക്: 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കാനിരിക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം പുതുതായി നിയമിച്ച നേതൃത്വ സംഘത്തെ പ്രഖ്യാപിച്ചു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കളാവോസ്, കോൺഫറൻസിന്റെ ലീഡർഷിപ്പ് ടീമിലേക്ക് താഴെപ്പറയുന്നവരെയും നിയമിച്ചു:
• ഫാ. അലക്സ് കെ. ജോയ്, കോൺഫറൻസ് കോഓർഡിനേറ്റർ (വികാരി, സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ആൽബനി, ന്യൂയോർക്ക്)
• ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ബ്രോങ്ക്സ്, ന്യൂയോർക്ക്)
• ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ ( സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ജാക്സൺ ഹൈറ്റ്സ്, ന്യൂയോർക്ക്)
• ഡോ. റെബേക്ക പോത്തൻ, സുവനീർ എഡിറ്റർ (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്)
• ആശ ജോർജ്, ജോയിന്റ് സെക്രട്ടറി (സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, മിഡ്ലാൻഡ് പാർക്ക്, ന്യൂജേഴ്സി)
• റിംഗിൾ ബിജു, ജോയിന്റ് ട്രഷറർ (സെയിന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ലിൻഡൻ, ന്യൂജേഴ്സി)
സമ്മേളനത്തിന്റെ സുഗമമായ ആസൂത്രണത്തിനും നിർവ്വഹണത്തിനും പിന്തുണ നൽകുന്നതിനായി നിരവധി ഉപസമിതികളും രൂപീകരിക്കുന്നുണ്ട്.
2026 ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. “കൃപയുടെ പാത്രങ്ങൾ” എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത
• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയനീഷ്യസ് മൊണാസ്ട്രി
• ഫാ. ഡോ. എബി ജോർജ്, ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ) 973-489-6440, ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) 917-612-8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ) 917-533-3566.
