WMC അമേരിക്ക റീജിയൻ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

ന്യൂജെഴ്സി: WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് നയിക്കുന്ന ടാക്സ് സെമിനാർ ഡിസംബർ നാലു വ്യാഴാഴ്ച സൂം മീറ്റിംഗ് മുഖേനെ വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു

“ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്സ് ആക്ട് ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങൾ, ഡിഡക്ഷൻ , ക്രെഡിറ്റ് മുതലായവയാണ്‌ പ്രധാന ചർച്ചാ വിഷയങ്ങൾ

ചോദ്യ ഉത്തരത്തിനുള്ള അവസരവും പ്രോഗ്രാമിൽ ഉണ്ടായിരിക്കും

WMC അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ , വിപി അഡ്മിൻ സക്കറിയ മത്തായി എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്

പ്രോഗ്രാമിന് WMC ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, ട്രഷർ തോമസ് ചെല്ലേത് എന്നിവർ വിജയാശംസകൾ അറിയിച്ചു

WMC അമേരിക്ക റീജിയൻ വനിതാ ഫോറം സെക്രട്ടറി ഡോ ചാരി വണ്ടന്നൂർ സെമിനാറിൽ എം സി കർത്തവ്യം നിർവഹിക്കും

WMC അമേരിക്ക റീജിയൻ, പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

Leave a Comment

More News