മേരി തോമസ് (87) അന്തരിച്ചു

വാഷിംഗ്‌ടൺ ഡി.സി: കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണി മേരി തോമസ് (87) വിർജീനിയ ഹെറേണ്ടനില്‍ കർത്താവിൽ നിദ്ര പ്രാപിച്ചു.

എഴുപതുകളില്‍ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാണ്ട്രിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തിരുന്നു. വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ സജീവാംഗമായിരുന്നു.

ശവസംസ്‌കാരം ഡിസംബര്‍ 6 ശനിയാഴ്ച വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നതാണ്.

തുടര്‍ന്ന് മെരിലാന്‍ഡ് 16225 നോർബെക്ക് മെമ്മോറിയൽ പാർക്കിൽ സംസ്ക്കാരവും നടക്കും.

Leave a Comment

More News