രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ നിന്ന് താത്ക്കാലികാശ്വാസം; ഡിസംബര്‍ 15 വരെ അറസ്റ്റു ചെയ്യരുതെന്ന് ഉത്തരവ്

കൊച്ചി: ലൈംഗിക പീഡനക്കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍‌കൂര്‍ ജാമ്യ ഹർജി ഈ മാസം 15 ന് പരിഗണിക്കും. മുൻകൂർ ജാമ്യം തേടി രാഹുൽ വെള്ളിയാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിശദ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേസ് ഡയറി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡിസംബർ 15ന് മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമെന്നും അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിട്ടത്. എന്നാല്‍ ലൈംഗികാതിക്രമത്തിന്‍റെ രണ്ടാമത്തെ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Comment

More News