ഇത് തോടല്ല; “റോഡാണ്”; വട്ടടി ദേവസ്വംചിറ റോഡിൽ യാത്രാ ക്ലേശം രൂക്ഷം

എടത്വ: തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ തോട്ടടിയിൽ നിന്നും ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്കാ പള്ളി, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡ് കഴിഞ്ഞ ദിവസം പെയ്ത ഒറ്റ മഴയിൽ ചെളിക്കുളമായി. പ്രദേശത്തെ പല ഇട റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഏകദേശം 30ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല ക്ഷാമവും രൂക്ഷമാണ്.

കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് ഒരാൾ മരണപ്പെട്ടപ്പോൾ മൃതദേഹം എത്തിക്കുന്നതിനും സംസ്ക്കാര ചടങ്ങുകൾക്കുമായി പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘമാണ് മണ്ണിട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ കുഴി എടുത്തതു മൂലം വീണ്ടും ചെളിക്കുളമായി. നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

More News