ഉമ്മ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞെങ്കിലും അവള്‍ മരിക്കട്ടേ എന്നു പറഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചില്ല; പിതാവിന്റെ ബന്ധുക്കൾക്കെതിരെ 10 വയസ്സുകാരി

കോഴിക്കോട്: മാതാവ് മരിക്കുമെന്നറിഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് പത്തു വയസ്സുകാരി പെണ്‍കുട്ടി. ഗാർഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഓർക്കാട്ടേരി സ്വദേശിനി ഷബ്നയുടെ മകള്‍ പോലീസിനോട് പറഞ്ഞു. കുന്നുമ്മക്കര സ്വദേശി തണ്ടാർക്കണ്ടി ഹബീബിന്റെയും ഷബ്നയുടെയും മകളായ പത്തു വയസ്സുകാരിയാണ് പിതാവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പിതാവിന്റെ ബന്ധുക്കൾ ഉമ്മയെ മർദിച്ചെന്നും ഉമ്മ മുറിയിൽ പോയി വാതിലടച്ചപ്പോൾ പിതാവിന്റെ സഹോദരി വാതിൽ തുറക്കെണ്ട പോയി മരിക്കട്ടേ എന്നു പറഞ്ഞെന്നും പത്തു വയസുകാരി വെളിപ്പെടുത്തി. ഉമ്മ മുറിയില്‍ കയറി വാതിലടച്ചപ്പോൾ താൻ പോയി നോക്കിയെന്നും, തന്റെ പേര് വിളിച്ച് ഉമ്മ കരഞ്ഞത് വേദന കൊണ്ടാണെന്ന് മനസ്സിലാക്കിയപ്പോൾ ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിച്ചെന്നും കുട്ടി പറയുന്നു. ഉപ്പൂപ്പാനെയും ഉപ്പാടെ സഹോദരിയേയും വിളിച്ചപ്പോള്‍ വാതില്‍ തുറക്കേണ്ട മരിക്കട്ടേ എന്നാണ് പറഞ്ഞതെന്നും കുട്ടി പറഞ്ഞു.

അതിനിടെ ഷബ്നയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവിൻറെ വീട്ടിൽ വെച്ച് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന ജീവനൊടുക്കിയത്.

Print Friendly, PDF & Email

Leave a Comment

More News