തലവടി പഞ്ചായത്തിലെ 12-ാം വാർഡ് മാതൃകാ വാർഡാക്കി മാറ്റുമെന്ന് സ്ഥാനാർത്ഥി സുധീർ കൈതവന

അച്ഛനു വേണ്ടി പ്രചാരണം നടത്തുവാൻ മകളും രംഗത്ത്

തലവടി: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തലവടി പഞ്ചായത്തിലെ 12-ാം വാർഡ് മാതൃകാ വാർഡാക്കി മാറ്റുമെന്ന് സ്ഥാനാർത്ഥി സുധീർ കൈതവന. അച്ഛന്‍ സ്ഥാനാർത്ഥിയായതോടെ വിദ്യാർത്ഥിനിയായ ആര്യമോൾ സുധീർ തിരക്കിലാണ്. സ്കൂളിൽ നിന്നും എത്തിയാലുടന്‍ കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടുകാരോടൊപ്പം ഭവനങ്ങൾ കയറി തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്‍കിക്കൊണ്ട് ഇറക്കിയ പ്രകടന പത്രിക ഇതിനോടകം ഇവർ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു.

കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കോവിഡ് ബാധിതർക്ക് ഭക്ഷണം തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ചത്. തലവടി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ‘അകലെയാണെങ്കിലും നാം അരികെ’ എന്ന പദ്ധതിയിലൂടെ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു.

സൈക്കിൾ വാങ്ങാൻ കരുതി വെച്ച നാണയ തുട്ടുകൾ അടങ്ങിയ സമ്പാദ്യ കുടുക്ക അച്ഛന്റെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മകൾ ആര്യമോൾ നല്‍കിയിരുന്നു. കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയർ സെക്കൻണ്ടറി സ്കൂള്‍ വിദ്യാർത്ഥിനിയാണ് ആര്യമോൾ സുധീർ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നമായ മെഴുകുതിരികൾ കൈകളിലേന്തി മകൾ ആര്യമോൾ സുധീർ വീടുകൾ കയറി വോട്ട് തേടി.

Leave a Comment

More News