കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (I A P C ) ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു (How Readers See Writers ) എന്ന സെമിനാർ പ്രൊഫ. ഡോ. യു. നന്ദകുമാർ നയിക്കുന്നു. അദ്ദേഹം മുൻ മെഡിസിൻ & റീഹാബിലിറ്റേഷൻ പ്രൊഫസറാണ്. കേരളത്തിലെ ജനശാസ്ത്ര പ്രസ്ഥാനത്തിനും സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും അസാധാരണ സംഭാവന നൽകിയ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ നന്ദകുമാർ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ (KSSP) മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു് ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹിക ഉത്തരവാദിത്തം എന്നിവ ജനങ്ങളിൽ വളർത്താൻ ജീവിതം സമർപ്പിച്ച വ്യക്തിയാണ്.
ഡിസംബർ 13 ശനിയാഴ്ച (8 .00 AM (M.S.T). 8 .30 P.M (I .S .T )) ഓൺലൈനിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ZOOM ലിങ്ക് ഉപയോഗിക്കുക .
https://us06web.zoom.us/j/83385612749?pwd=2uF4TfKdUbaJcbMqlO3t1RsYpEY6H0.1
(Meeting ID: 833 8561 2749, Passcode: 523973).
