ലിസ്റ്റിൻ സ്റ്റീഫന്റെ ‘ഗോൾഡ്’ ഡിസംബര്‍ ഒന്നിന് തിയ്യേറ്ററുകളിലെത്തും

ഏറെ നാളുകളായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഗോൾഡ്’. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ ഇക്കാര്യം അറിയിച്ചത്.

ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘സിനിമകളിൽ മാത്രമാണ് ഇത്രയും ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനായി ട്വിസ്റ്റുകൾ വന്നിരിക്കുകയാണ്. കാത്തിരിക്കുന്ന പ്രേക്ഷകർക്കായി ‘ഗോൾഡ്’ ഡിസംബർ ഒന്നിന് തീയറ്ററുകളിൽ എത്തുന്നു. ദൈവമേ, നീ എനിക്ക് കൂടുതൽ ട്വിസ്റ്റ് തരല്ലേ.. ദയവായി, ദൈവത്തെ ഓർത്ത്, റിലീസ് തീയതി മാറുന്നതിന് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ,” ലിസ്റ്റിൻ സ്റ്റീഫൻ എഴുതി.

‘ഗോൾഡി’ന്റെ റിലീസ് സംബന്ധിച്ച് പല തവണ വാർത്തകൾ വന്നിരുന്നു. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. എന്നാൽ വ്യക്തമായ ഒരു റിലീസ് തീയതി അണിയറപ്രവർത്തകരും പുറത്തുവിട്ടില്ല.

അൽഫോൺസ് പുത്രൻ സിനിമകൾ: ‘പ്രേമം’ സിനിമയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. അൽഫോൻസ് പുത്രൻറെ മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഗോൾഡ്’. മാർച്ചിൽ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്‌, മാജിക് ഫ്രയിംസ് നിർമ്മാണ നിർമ്മാണം.

ഗോൾഡ് സിനിമയിൽ നയൻതാര: നയൻതാരയാണ് ചിത്രത്തിൽ പൃഥ്വിരാജിൻറെ നായികയായെത്തുന്നത്. അജ്‌മൽ അമീർ, ലാലു അലക്‌സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്‌തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.

Print Friendly, PDF & Email

Leave a Comment

More News