ബലൂചിസ്ഥാൻ്റെ അവകാശങ്ങൾ സംരക്ഷിക്കും: ആസിഫ് അലി സര്‍ദാരി

ഹബ് (പാക്കിസ്താന്‍): രാജ്യത്ത് തികഞ്ഞ ജനാധിപത്യമില്ലെന്നും ബലൂചിസ്ഥാനിൽ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ ശ്രമിക്കുമെന്നും പാക്കിസ്താന്‍ പീപ്പിൾസ് പാർട്ടി (പിപിപി) കോ ചെയർമാനും മുൻ പ്രസിഡൻ്റുമായ ആസിഫ് അലി സർദാരി പറഞ്ഞു.

ഞായറാഴ്ച ഹബ്ബിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലൂചിസ്ഥാന്റെ ബജറ്റ് നാലിരട്ടി ഉയർത്തിയെങ്കിലും അത് എവിടെയും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഹബ്ബിൽ ക്രമസമാധാന നില മെച്ചപ്പെടുമ്പോൾ, നിക്ഷേപകർ ഇവിടെയെത്തും, ഹബ്ബും കറാച്ചിയെപ്പോലെ സമ്പന്നമാകും,” അദ്ദേഹം പറഞ്ഞു.

ബലൂചിസ്ഥാൻ്റെ അതിജീവനം ജനാധിപത്യത്തിലാണെന്നും അത് സായുധ പോരാട്ടം തിരഞ്ഞെടുത്തവരോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News