റഷ്യൻ പ്രതിരോധ മന്ത്രാലയ വിമാനം എഎൻ-22 ടർബോപ്രോപ്പ് തകർന്നുവീണു

റഷ്യയിലെ ഇവാനോവോ മേഖലയിൽ റഷ്യൻ എഎൻ-22 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റേതാണ് വിമാനമെന്നാണ് റിപ്പോർട്ടുകൾ. തകർന്ന വിമാനത്തിൽ ഏഴ് ജീവനക്കാർ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പ് വിമാനമാണ് ആൻ-22. ചൊവ്വാഴ്ച വെസ്റ്റി സ്റ്റേറ്റ് ടെലിവിഷൻ ചാനലാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയുടെ വടക്കുകിഴക്കായിട്ടാണ് റഷ്യൻ സൈനിക വിമാനം തകർന്നുവീണത്.

ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പായ റഷ്യയുടെ ഭീമൻ ആൻ-22, പ്രതിരോധ മന്ത്രാലയത്തിന്റേതാണെന്നും 7 ക്രൂ അംഗങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അപകടസമയത്ത് ഏഴ് പേർ വിമാനത്തിൽ ഉണ്ടായിരുന്നു, അവരെല്ലാം രക്ഷപ്പെട്ടോ എന്ന് അറിയില്ല.

വിമാനം കണ്ടെത്തുന്നതിനായി തിരച്ചിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ടർബോപ്രോപ്പ് വിമാനം 1960 കളിലാണ് ആദ്യമായി സർവീസിൽ ഉൾപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ടർബോപ്രോപ്പ് വിമാനമായി ഇത് ഇപ്പോഴും കണക്കാക്കപ്പെടുന്നു. റഷ്യയുടെ പ്രതിരോധ സംവിധാനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. റഷ്യയുടെ സൈനിക ഗതാഗത വ്യോമയാന വകുപ്പിന്റെ ഒരു പ്രധാന ഭാഗമാണിത്.

ഭാരമേറിയതും വലുതുമായ ചരക്കുകൾ കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്, ഈ വിമാനം ഇതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. വളരെ പഴയതായി കണക്കാക്കപ്പെടുന്ന ഈ വിമാനം പരിമിതമായേ ഉപയോഗിക്കുന്നുള്ളൂ.

Leave a Comment

More News