രാശിഫലം (11-12-2025 വ്യാഴം)

ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല.

കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന അവസരം ഇന്ന് ഉണ്ടാകും. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്നതാണ്. പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണും. ശാന്തവും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനവും നല്ല ഫലം ലഭിക്കുന്നതിന് വഴിയൊരുക്കും.

തുലാം: ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇന്ന് സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട അവസരമാണിത്. എന്നാൽ തെരഞ്ഞെടുപ്പ് ഉത്തമമായിരിക്കും.

വൃശ്ചികം: നിങ്ങളിലെ പ്രസന്നസ്വഭാവം നല്ല പ്രവർത്തികൾക്ക് സഹായിക്കും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് നിങ്ങൾ ഒഴിഞ്ഞു മാറും. മറ്റുള്ളവരാൽ വളരെയധികം പ്രശംസ നേടിയെടുക്കും. എന്തുകൊണ്ടും ഉത്തമമായ ദിവസമാണിന്ന്.

ധനു: കടുത്ത ജോലി ഭാരം അനുഭവപ്പെട്ടേക്കാം. എന്നാൽ ജോലിയിൽ നിങ്ങൾ അമിതതാൽ‌പ്പര്യമുള്ളവനായി മാറാനുള്ള സാധ്യതയും കാണുന്നു. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ ശാന്തമായിരിക്കും. നന്നായി വിശ്രമിക്കാൻ ശ്രമിക്കേണ്ടതാണ്.

മകരം: നിയമപരമായ പ്രശ്‌നങ്ങളിൽ ആണെങ്കിൽ വളരെ ശ്രദ്ധയോടെയായിരിക്കണം ഓരോ നീക്കവും. കാര്യങ്ങൾ വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞ് പോകരുത്. ചിലപ്പോൾ സാമ്പത്തിക നഷ്‌ടം വരെ ഉണ്ടായേക്കാം. എപ്പോഴും ശ്രദ്ധയോടെ എല്ലാ വശങ്ങളും മനസിലാക്കി വേണം മുൻപോട്ട് പോകാൻ.

കുംഭം: ഇന്ന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതാണ്. വിനോദ യാത്രയ്‌ക്ക് സാധ്യതയുണ്ട്. കുടുംബത്തോടൊപ്പവും നല്ല നിലയിൽ സന്തോഷത്തോടെയിരിക്കുന്നതാണ്.

മീനം: ആളുകളെ തിരിച്ചറിയുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. തൊഴിൽ മേഖലയിൽ നിങ്ങൾ നല്ലൊരു പ്രവർത്തകനാണെന്ന് തെളിയിക്കുന്നതാണ്. അതിനുള്ള അവസരങ്ങളും ഇന്നെത്തുന്നതായിരിക്കും. ഇത് നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.

മേടം: മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഉത്തമ ദിനം. നേട്ടങ്ങൾ വന്നെത്തും. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. എല്ലാത്തിലുമുപരി നല്ല ദിവസമാണ് നിങ്ങൾക്കിന്ന്.

ഇടവം: സർഗാത്മക കാര്യങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ്. നിങ്ങളുടെ ഇന്നത്തെ മികച്ച പ്രവർത്തനം ആളുകളാൽ ശ്രദ്ധിക്കപ്പെടാൻ വഴിയൊരുക്കും. തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യതയുണ്ട്. അതിനാൽ തന്നെ ദിവസത്തിൻ്റെ ഭൂരിഭാഗവും നിങ്ങൾ സന്തോഷവാനായിരിക്കും. എങ്കിലും ചില പ്രശ്‌നങ്ങൾ അലട്ടിയേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. വലിയ നഷ്‌ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കൂടി എന്തൊക്കെയോ നഷ്‌ടപ്പെട്ടതുപോലെ തോന്നിയേക്കാം. കുട്ടികൾ ഉള്ളവരാണെങ്കിൽ അവരുടെ അഭാവത്തിൽ ഒറ്റപ്പെടലും അനുഭവപ്പെട്ടേക്കാം.

Leave a Comment

More News