
വടക്കാങ്ങര : മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര 8 ആം വാർഡിൽ യു.ഡി.എഫ് പിന്തുണച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി സമീറ തങ്കയത്തിൽ 522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പോസ്റ്റൽ വോട്ടടക്കം പോൾ ചെയ്ത 1086 വോട്ടിൽ 806 വോട്ടും സമീറക്ക് ലഭിച്ചു. എതിർ സ്ഥാനാർഥിയായ സ്വതന്ത്ര സ്ഥാനാർഥി 282 വോട്ട് നേടി.

