‘ഇത് മനുഷ്യരാശിക്കെതിരായ ആക്രമണമാണ്’; സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി

സിഡ്‌നിയിലെ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഞായറാഴ്ച വൈകുന്നേരം ഹനുക്ക ആഘോഷത്തിനിടെ അക്രമികൾ വെടിയുതിർത്തതിന്റെ ഫലമായി പത്തു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വൈകുന്നേരം 6:40 ഓടെ, ബോണ്ടി പവലിയന് സമീപം രണ്ട് പേർ കാറിലെത്തിയാണ് വെടിയുതിര്‍ത്തത്. വെടിവയ്പ്പ് ഉണ്ടായതോടെ സുരക്ഷയ്ക്കായി ജനങ്ങള്‍ നാലുപാടും ചിതറിയോടി. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നും മറ്റൊരാൾ അറസ്റ്റിലായെന്നും ന്യൂ സൗത്ത് വെയിൽസ് പോലീസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ബോണ്ടി ബീച്ചിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ അങ്ങേയറ്റം ഭയപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ബോണ്ടി ബീച്ച് സംഭവത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അനുശോചനം രേഖപ്പെടുത്തി. അവിടെ കണ്ടത് വളരെ വേദനാജനകവും ഞെട്ടിക്കുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ ഗുരുതരമായ ഒരു ഭീകരാക്രമണമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്, ജൂത ഓസ്‌ട്രേലിയക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്നും ഇത് വ്യക്തമായ ഒരു സെമിറ്റിക് വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News