രാശിഫലം (15-12-2025 തിങ്കൾ)

ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍രംഗത്ത് വിജയമുണ്ടാകും.

കന്നി: ഈ ദിവസം നിങ്ങൾക്ക് ധാരാളം അനുകൂല അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയണ്ടാകും. എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. ശാന്തമായ മനസ്സും ഉത്തമമായ ആരോഗ്യവും ഇന്നത്തെ ദിവസം ഉറപ്പാക്കുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുണ്ട്.

തുലാം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ വളരെ നല്ല ദിവസം. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ആളുകൾ അഭിനന്ദിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. കുടുംബത്തിൽ നിന്നും ഒരു സന്തോഷ വാർത്തയുണ്ടാകും.

വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ധേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

ധനു: ഇന്ന് നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും നിങ്ങൾക്ക്. കുടുംബജീവിതം പരമാവധി ആസ്വദിക്കാൻ കഴിയും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് സാധ്യയുണ്ട്. സുഹൃത്തുകളുമായുള്ള സംഭാഷണം സന്തോഷം നൽകും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.

മകരം: നിങ്ങളുടെ ബിസനസും പുതിയതായി നടത്താൻ തീരുമാനിച്ച പദ്ധതികളും ഇന്ന് മാറ്റിവയ്‌ക്കുക. നിങ്ങളുടെ ആരോഗ്യം അല്‌പം മോശമായിരിക്കും. അപകട സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കുക. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ ഇന്ന് ഒഴിവാക്കുക. ബിസനസ് ആവശ്യങ്ങൾക്കായുള്ള യാത്ര അത്യാവശ്യമല്ലങ്കിൽ മാറ്റിവയ്‌ക്കുക.

കുംഭം: ഇന്നത്തെ കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായിരിക്കും. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും.

മീനം: ഇന്ന് നിങ്ങൾ സമ്മർദത്തിലായിരിക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. എല്ലാ കാര്യങ്ങളിലും തടസങ്ങൾ അനുഭവപ്പെട്ടേക്കാം. ഇന്ന് അമിതമായ പരിശ്രമം ആവശ്യമായ ജോലികൾ ഒഴിവാക്കുക. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങൾ ആശയക്കുഴപ്പത്തിലാകരുത്. തൊഴിലിടത്ത് നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ആത്മവിശ്വാസം കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക.

മേടം: ഈ ദിവസം നിങ്ങൾക്ക് വളരെ സന്തോഷപ്രദമായിരിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും. ദാമ്പത്യ ജീവിതവും സന്തോഷപ്രദമായിരിക്കും. സാമ്പത്തിക വിജയമുണ്ടാകും. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രയ്ക്ക് നല്ലസമയം. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും നല്ല സമയം.

ഇടവം: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യഥാര്‍ഥ്യമാകുകയും, ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാകുകയും ചെയ്യും. മാതൃഭവനത്തില്‍നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ സമ്മാനങ്ങൾ ലഭിക്കുന്നതിന് സാധ്യതയുണ്ട്. രോഗികള്‍ക്ക് അസുഖം മെച്ചപ്പെട്ട് സുഖം പ്രാപിക്കും.

മിഥുനം: പുതിയ പദ്ധതികൾ മാറ്റിവയ്‌ക്കുക. ഇന്നവയ്‌ക്ക് അനുയോജ്യമായ ദിവസമല്ലാത്തതിനാൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവ വളരെ ശ്രദ്ധിക്കുക. ഒപ്പം നിങ്ങളുടെ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക.

കര്‍ക്കിടകം: ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിൻ്റെ ഫലമായി നിരാശയുണ്ടാകാം. എങ്കിലും നിങ്ങളുടെ കഴിവുകൾ കൊണ്ട് നിങ്ങളിതിൽ നിന്നൊക്കെ പുറത്തു കടന്നേക്കാം. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കുക.

Leave a Comment

More News