വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ടി‌എസ്‌എയില്‍ നിന്ന് ശേഖരിച്ച് ICE അധികാരികൾ വേണ്ടത്ര രേഖയില്ലാത്തവരെ വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തും

വാഷിങ്ടൺ: അമേരിക്കയിലെ വിമാനയാത്രക്കാരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ശേഖരിക്കുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏറ്റവും വലിയ നാടുകടത്തൽ നടപടികൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നീക്കം. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ആണ് യാത്രികരുടെ പട്ടിക ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് കൈമാറുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് നാടുകടത്താൻ സാധ്യതയുള്ളവരെയും രാജ്യത്തിന് ഭീഷണിയായവരെയും കണ്ടെത്തി വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിൽ വെച്ച് നവംബർ 20ന് അറസ്റ്റിലായ ഹോണ്ടുറാസ് സ്വദേശിനിയായ കോളേജ് വിദ്യാർഥിനി എനി ലൂസിയ ലോപ്പസ് ബെല്ലോസയുടെ കേസ് ഇതിന് ഉദാഹരണമാണ്. സഹോദരിയെ കാണാൻ വേണ്ടി ടെക്സസിലേക്ക് പോകുകയായിരുന്ന ഇവരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൻ്റെയും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ്റെയും സഹകരണത്തോടെ നാടുകടത്തി. 2015ൽ ഇവരെ നാടുകടത്താൻ ഉത്തരവുണ്ടായിരുന്നു എന്ന് യുഎസ് അധികൃതർ പറഞ്ഞെങ്കിലും ഇവരുടെ അഭിഭാഷകന് അങ്ങനെയൊരു രേഖ കണ്ടെത്താൻ കഴിഞ്ഞില്ല.

ലോപ്പസ് ബെല്ലോസയെ ആദ്യം കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, അവരുടെ അറസ്റ്റ് കാലിഫോർണിയയിലെ ഒരു ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. പസഫിക് എൻഫോഴ്സ്മെന്റ് റെസ്പോൺസ് സെന്റർ എന്ന ഈ ഓഫീസ്, വിമാനത്താവളങ്ങളിലെ ഈ നടപടികളിൽ പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ട് പറയുന്നു. ഈ ഓഫീസ് ആണ് ലോപ്പസിന്റെ യാത്രാവിവരങ്ങൾ ബോസ്റ്റണിലെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. കൂടാതെ, രാജ്യത്തുടനീളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകുകയും തദ്ദേശീയ ജയിലുകളിൽ അഭയം തേടുന്നവരെ തടവിലാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത ലോപ്പസ് ബെല്ലോസ അറസ്റ്റിലായതാണ് ഈ സംഭവം ശ്രദ്ധേയമാകാൻ കാരണം. താങ്ക്സ്ഗിവിങ് ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോകാൻ തയ്യാറെടുത്തതായിരുന്നു അവർ. ഇപ്പോൾ ഹോണ്ടുറാസിലുള്ള അവർക്ക് കോളേജ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നിരിക്കുകയാണ്. അമേരിക്കയിൽ ബിസിനസ് പഠിക്കുകയായിരുന്നു ലോപ്പസ്. ഏഴാം വയസ്സിലാണ് ലോപ്പസ് കുടുംബത്തോടൊപ്പം ഹോണ്ടുറാസിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

സമാനമായ ധാരാളം കേസുകൾ ഇന്ന് നിലവിലുണ്ട്. മേലിൽ ഇതുപോലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കുവാനുള്ള കരുതൽ നടപടി എന്നവണ്ണം ആണ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ആണ് യാത്രികരുടെ പട്ടിക ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് കൈമാറുന്നത്.

Leave a Comment

More News