ഇസ്ലാമിസം ആഗോള സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി: തുള്‍സി ഗബ്ബാർഡ്

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബ്ബാർഡിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ ചർച്ചയായി.

വാഷിംഗ്ടണ്‍: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ആക്രമണം ആഗോള സുരക്ഷയെക്കുറിച്ച് പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബ്ബാർഡ് സംഭവത്തെ ഒരു മുന്നറിയിപ്പായിട്ടാണ് കണ്ടത്. ആക്രമണം പെട്ടെന്ന് ഉണ്ടായതല്ലെന്നും, ദീർഘകാലമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിന്റെ ഫലമാണെന്നും ഗബ്ബാർഡ് പറഞ്ഞു. ഓസ്‌ട്രേലിയയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഇതൊരു ഉണർവ് സന്ദേശമാണെന്നും അവർ വിശേഷിപ്പിച്ചു.

ഡിസംബർ 14-നാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂത സമൂഹത്തിന്റെ ഹനുക്ക ആഘോഷത്തിനിടെ തീവ്രവാദികൾ ആക്രമണം നടത്തിയത്. ഏകദേശം ആയിരത്തോളം പേര്‍ പെങ്കെടുത്തുകൊണ്ടിരുന്ന പരിപാടിക്കിടെയാണ് രണ്ട് തീവ്രവാദികൾ വിവേചനരഹിതമായി വെടിയുതിർത്തത്. തന്മൂലം കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ആക്രമണകാരി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഇസ്ലാമിസ്റ്റുകളും ഇസ്ലാമിസവും ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നുവെന്ന് തുൾസി ഗബ്ബാർഡ് പ്രസ്താവിച്ചു. അവരുടെ അഭിപ്രായത്തിൽ, ഓസ്ട്രേലിയയിലേക്കുള്ള ഇസ്ലാമിസ്റ്റുകളുടെ വലിയ ഒഴുക്കാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. ഇത്തരം ആക്രമണങ്ങൾ ആരെയും അത്ഭുതപ്പെടുത്തരുതെന്ന് ഗബ്ബാർഡ് വ്യക്തമായി പറഞ്ഞു.

യൂറോപ്പിനെയും ഓസ്‌ട്രേലിയയെയും കുറിച്ച് ഗബ്ബാർഡ് തന്റെ പ്രസ്താവനയിൽ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. യൂറോപ്പിന് ഇത് വളരെ വൈകിയിരിക്കാമെന്നും ഓസ്‌ട്രേലിയ അതേ പാതയിലായിരിക്കാമെന്നും അവർ പറഞ്ഞു. യുഎസിന് ഇപ്പോഴും ഒരു അവസരമുണ്ടെന്നും എന്നാൽ, ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇവിടത്തെ സ്ഥിതിയും കൂടുതൽ വഷളാകുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ പ്രസ്താവനയിൽ തുൾസി ഗബ്ബാർഡ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ പിന്തുണച്ചു. അതിർത്തി സുരക്ഷ, സംശയിക്കപ്പെടുന്ന തീവ്രവാദികളെ നാടുകടത്തൽ, അനിയന്ത്രിതമായ വലിയ തോതിലുള്ള കുടിയേറ്റം തടയൽ എന്നിവയ്ക്ക് ട്രംപ് ഭരണകൂടം മുൻഗണന നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഈ നടപടികൾ അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൃത്യസമയത്ത് ഉറച്ച തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ, യൂറോപ്പിന്റെയും ഒരുപക്ഷേ ഓസ്‌ട്രേലിയയുടെയും അവസ്ഥ അമേരിക്കയ്ക്ക് നേരിടേണ്ടിവരുമെന്ന് ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി. ബോണ്ടി ബീച്ച് ആക്രമണം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് മുഴുവൻ ലോകത്തിനുമുള്ള ഗുരുതരമായ സൂചനയാണെന്ന് അവർ പറഞ്ഞു.

Leave a Comment

More News