ബിറ്റ്‌കോയിൻ രാജാവായി അമേരിക്ക വാഴുമോ?

ബിറ്റ് കോയിൻ നിയന്ത്രിക്കുന്ന ലോകം ആസന്നമായിരിക്കുന്നു. ആരാണ് ഇത് കണ്ടു പിടിച്ചത്?! സതോഷി നാക്കമോട്ടോ. ഇദ്ദേഹം ആരാണ് ?! എവിടെയാണ് ?! ഊഹാപോഹങ്ങൾ വിലയിരുത്തുന്നത് “ഇദ്ദേഹം അമേരിക്കയാണ്” എന്നാണ്. ക്രിപ്റ്റോ ലോകം ഇനി അമേരിക്ക നിയന്ത്രിക്കുമോ?!

എന്തുകൊണ്ടാണ് ചൈന ബിറ്റ് കോയിൻ നിരോധിച്ചത് ?! ലോക സമ്പത്ത് അമേരിക്കയുടെ നിയന്ത്രണത്തിൽ ആയിപോകുമോ എന്നുള്ള അങ്കലാപ്പ് ചൈനയുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇപ്പോൾ ഒരു ബിറ്റ്‌കോയിന്റെ വില അറുപത് ലക്ഷം രൂപ ($70000) ആയിട്ടുണ്ട്‌. കേന്ദ്രികൃതമല്ലാത്ത സാമ്പത്തിക അടിത്തറ ആരുടേയും കുത്തകയല്ല എന്ന് തിരിച്ചറിവ് ലോകത്തിന് ബോധ്യമാക്കി കൊടുത്തത് ബിറ്റ്‌ കോയിനും അനുബന്ധ ക്രിപ്റ്റോ കറൻസികളുമാണ്. അശ്വമേധം പോലെ കുതിച്ചുപായുന്ന ഈ ന്യൂജെൻ സാമ്പത്തിക മേഖലയെ ഒന്ന് വരുതിയിലാക്കാൻ അമേരിക്കൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് കമ്മീഷൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്.

അമേരിക്കയിൽ ക്രിപ്റ്റോ കറൻസികൾ മുഖ്യധാരയിലേക്ക് നിയമാനുസൃതമായി അനുവദിക്കണോ വേണ്ടയോ എന്ന കാര്യം സജീവ പരിഗണയിലാണ്. അധികം വൈകാതെ തന്നെ ഡിജിറ്റൽ കറൻസികളായി ഇവ പൊതുജനത്തിനായി ബാങ്കുകൾ മുഖേന അനുവദിച്ചേക്കാം. ഇത്തരം സാമ്പത്തിക ഇടപാടുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ഇന്സ്ടിട്യൂഷണൽ ഇൻവെസ്റ്റേഴ്‌സ് അധികമായി ഇപ്പോൾ ബിറ്റ്‌കോയിൻ വാങ്ങിക്കൂട്ടുന്നത് കൊണ്ടാവാം വില കുതിച്ചുയരുന്നത്.

ഏപ്രിൽ മാസം ബിറ്റ്‌കോയിൻ നാലാമത്തെ എണ്ണചുരുക്കലിന് (ഹാവിങ് – വെട്ടിക്കുറയ്ക്കൽ) ആരംഭിക്കുന്നുവെന്ന് വാർത്ത വന്നതിന് മുന്നോടിയായി വില കുതിച്ചുയരുവാൻ തുടങ്ങിയത്. ഒരു ഹൈ-കോണ്ഫിഗറേഷൻ കമ്പ്യൂട്ടറും ഹൈ-സ്പീഡ് ഇന്റർനെറ്റും സ്വന്തമായിട്ടുണ്ടെങ്കിൽ ആർക്കും എവിടെയിരുന്നും ഉണ്ടാക്കിയെടുക്കാൻ കഴിയുംവിധം ക്രിപ്റ്റോ കറൻസികൾ വളർന്നുകഴിഞ്ഞു.

ആരുടെയും നിയന്ത്രണത്തിൽ അല്ലാത്തതും, എന്നാൽ നിലവിലെ ഏത് കറൻസിയും കൊണ്ട് ഇത്തരം ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ കഴിയും എന്നതുമാണ് വസ്തുത. ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യ നിലവിലെ കറൻസിയുടെ അന്തകനാകുമ്പോൾ, ബിറ്റ്‌കോയിന്റെ ലോഗോ സസൂക്ഷ്മം വീക്ഷിച്ചാൽ ഒരു ഡോളർ സൈൻ ബിറ്റികോയ്‌നിൽ ഒളിഞ്ഞിരിപ്പില്ലേ എന്ന് തോന്നിപോകും. ഒരു ലോകം ഒരു കറൻസി അടുത്ത തലമുറയ്ക്ക് അനിവാര്യമാകും. അത് അമേരിക്ക നിയന്ത്രിക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

Print Friendly, PDF & Email

Leave a Comment