കാണുന്ന മണ്ണിന്റെ
കാണാത്ത ബോധ നി –
രാമയ ചേതന ദൈവം !
കൃഷ്ണനല്ലേശുവല്ല –
ള്ളയല്ലാദിയാം
സത്യം പ്രപഞ്ചാത്മ ബോധം !
മായാ പ്രപഞ്ചമേ,
നിന്റെ നിരാമയ
നായകനല്ലയോ ദൈവം !
കാല പ്രവാഹ വഴി –
കളിൽ ഉണ്മയാം
സ്നേഹ സ്വരൂപമീ ദൈവം !
കാണാത്തൊരാത്മ –
പ്രഭാവമനശ്വര
താള സംഗീതമെൻ ദൈവം
ഭൂമിയിൽ ഞാനായ
മൺ കട്ടയിൽ ജീവ
സാര സമ്പൂർണ്ണത ദൈവം
ഞാനും പ്രപഞ്ചവും
വർത്തമാനത്തിന്റെ
താള നിരാമയ ബോധം ദ്
വൈതമല്ലദ്വൈത
തത്വത്തിൽ ഒന്ന് ചേർ –
ന്നിത്തിരി പൂവായ് വിടർന്നു !
,ആനന്ദ ദായക മാ
ദിവ്യ സ്രോതസ്സിൽ
ഞാനായി ചേർന്നിരിക്കുമോൾ !
നാളെകൾ താണ്ടും
പ്രപഞ്ച സമുദ്രത്തിൽ
ഞാനെന്നും മറ്റൊരു തുള്ളി !
More News
-
ശിശിരം (കവിത): ജയൻ വർഗീസ്
പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ... -
ചുവക്കുന്ന ചക്രവാളങ്ങൾ (കവിത): ജയൻ വർഗീസ്
ചുവക്കുന്ന നീലാകാശം ചുരത്തുന്ന രക്തം പോലെ പരക്കുന്നു പച്ചപ്പിൻമേൽ അഗ്നി മേഘങ്ങൾ മനുഷ്യനാം ശിശുവിനെ കിടത്തുവാൻ കാലം തീർത്ത മൃദു വായു... -
സ്ത്രീ ! (കവിത): ജയൻ വർഗീസ്
എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം...
