റാന്നി: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വാഴയിൽ പുത്തൻപറമ്പിൽ പരേതനായ പി.സി.തോമസിന്റെ ഭാര്യ ഏലികുട്ടി തോമസ് (84) റിട്ട. അധ്യാപിക (ജിജെഎം യുപിഎസ്, കല്ലേലി) നിര്യാതയായി. സംസ്കാരം ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ നടക്കും. പരേത കൊട്ടാരക്കര വടക്കേടത്ത് കുടുംബാംഗമാണ്,
മക്കൾ : സൂസൻ എബ്രഹാം, അലക്സ് പി തോമസ് (ജൻ ഔഷധി, റാന്നി).
മരുമക്കൾ: എബ്രഹാം വർഗീസ് (കല്ലുമ്മൂട്ടിൽ ബംഗ്ലാവ്, നെടുമ്പായികുളം കുണ്ടറ), മഞ്ജു ജോൺ ( ഇലവുങ്കൽ, മുണ്ടിയപ്പള്ളി).
തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ എന്നിവർ അനുശോചിച്ചു.
