മങ്കട ബ്ലോക്ക് പഞ്ചായത്തും കുറുവ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിച്ച് റീ ടാർ ചെയ്ത പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു. കുറുവ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്റർ പാലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ ടീച്ചർ നിർവഹിച്ചു.
ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സമീറ തോട്ടോളി, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ശാക്കിർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് കെ കെ, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഒ മുഹമ്മദ് കുട്ടി, കുറുവ പഞ്ചായത്ത് മുൻ മെമ്പർ സൈഫുദ്ധീൻ പറമ്പൻ, കുറുവ പഞ്ചായത്ത് മെമ്പർമാരായ മുബഷിർ കെ, ഉമ്മു ഹബീബ, ഹരിദാസ്, ഖൈറുനിസ ടി, സറഫുനീസ, മുസ്‌ലിം ലീഗ് ഭാരവാഹിളായ അനീസ് കണക്കയിൽ, സലാം പാലയിൽ, ഒ.പി സുലൈമാൻ, കോന്തോത്ത് മജീദ്, വെൽഫെയർ പാർട്ടി പ്രതിനിധി അജ്മൽ ടി, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
