കലോത്സവ ജേതാക്കൾക്ക് സ്വീകരണം നൽകി

സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്

കുന്ദമംഗലം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി. ഫർഹാൻ റാസ (ഉറുദു പ്രസംഗം), ഇർഫാൻ അഞ്ചൂം(കവിതാ രചന), മുഹമ്മദ് കാസിം (കഥാ രചന), സുഹൈൽ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലർത്തിയത്.

കഴിഞ്ഞ വർഷങ്ങളിലും കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. വിജയികളെ വിദ്യാർഥികളുടെ അകമ്പടിയോടെ സ്കൂളുകളിലേക്ക് സ്വീകരിച്ചാനയിച്ചു. അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ  പി, സ്റ്റാഫ് സെക്രട്ടറി സി പി ഫസൽ അമീർ,  എ പി എ ജലീൽ, പി കെ അബൂബക്കർ, അഷ്റഫ് കെകെ, സലീം മടവൂർ, സലീം സഖാഫി, മിർഷാദ് കെവി, ശിഹാബുദ്ദീൻ, ജമാൽ കെഎം സംസാരിച്ചു.

Leave a Comment

More News