ന്യൂയോർക്ക് മലയാളി അസോസിയേഷന്‍ (NYMA) പുതിയ സാരഥികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷൻ്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ജനുവരി 11 ഞായറാഴ്ച ന്യൂയോർക്കിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബിബിൻ മാത്യു തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റി അംഗങ്ങൾക്കും, മെംബേർസിനും നന്ദി അറിയിച്ചു സംസാരിച്ചു.

അസോസിയേഷൻ്റെ ബോർഡ് ചെയർമാൻ ലാജി തോമസിൻ്റെ നേതൃത്വത്തിൽ നടന്ന മികച്ച ഒരുക്കങ്ങൾ ഈ വർഷത്തെ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദ്ദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.

കായിക-സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ NYMA ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംഘടനയാണ് NYMA. പ്രത്യേകിച്ച്, സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ള ‘NYMA കപ്പ്’ ക്രിക്കറ്റ് ടൂർണമെന്റും മറ്റ് പ്രോഗ്രാമുകൾ, ചാരിറ്റി പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.

നിലവിലെ board chairman ലാജിതോമസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2026 വർഷത്തെ പുതിയ ഭാരവാഹികളായി
* പ്രസിഡന്റ്: രാജേഷ് പുഷ്പരാജൻ
* വൈസ് പ്രസിഡന്റ്: തോമസ് സക്കറിയ
* സെക്രട്ടറി: പ്രേം കൃഷ്ണൻ
* ജോയിന്റ് സെക്രട്ടറി: ജോജി മാത്യു
* ട്രഷറർ: തോമസ് പായിക്കാട്ട്
* ജോയിന്റ് ട്രഷറർ: ജോർജ് ഡേവിഡ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സാം തോമസ്, ഡഗ്ലിഷ് വടക്കാമണ്ണിൽ, ജിൻസ് ജോസഫ്, സാബു ജോസഫ്, ഷാജി മാത്യു, ജോർജ് ജോസഫ്, ടിൻസൻ പീറ്റർ.
പി.ആർ.ഒ :ജേക്കബ് മാനുവൽ
ഓഡിറ്റേർസ്: ജോസ് ബേബി, നൂപ കുര്യൻ.

അസോസിയേഷൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ബിബിൻ മാത്യുവിനെ ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. മാത്യു ജോഷ്വ, ജേക്കബ് കുര്യൻ, ലാജി തോമസ്, കുര്യൻ സ്കറിയ എന്നിവരാണ് ബോർഡ് അംഗങ്ങൾ.

ന്യൂയോർക്കിലെ മലയാളികൾക്കിടയിൽ ഐക്യം വർധിപ്പിക്കുന്നതിനും, രണ്ടാം തലമുറയിലെ മലയാളി യുവാക്കളെ സംഘടനയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് നിയുക്ത പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ അറിയിച്ചു. സെക്രട്ടറി ജേക്കബ് കുര്യൻ മീറ്റിങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

Leave a Comment

More News