മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ സെക്രട്ടറിയായി അൻഫാൽ ജാൻ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. സെക്രട്ടറിമാരായി സമീറുല്ല കെ, യാസിർ കെ എം, എം ഐ അനസ് മൻസൂർ, മുനീർ. ടി മങ്കട, ഷബീർ പി കെ, അഷ്ഫാഖ് മഞ്ചേരി, ഷബീർ കെ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സമീർ കാളികാവ് സമാപന പ്രസംഗം നിർവഹിച്ചു.
More News
-
കണക്റ്റിംഗ് ഖുർആൻ; സോളിഡാരിറ്റി ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മക്കരപ്പറമ്പ് : സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കണക്റ്റിംഗ് ഖുർആൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.... -
മഞ്ചേരിയിൽ സൗഹൃദ ഇഫ്താർ സംഗമം
മഞ്ചേരി: മനുഷ്യത്വവും കാരുണ്യവും മുൻനിർത്തിയുള്ള സേവന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം എല്ലാവിധ പിന്തുണയും നൽകണമെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ പ്രസ്താവിച്ചു. മഞ്ചേരി... -
പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കൂട്ടിലങ്ങാടി: ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സാമ്രാജ്യത്വ – സയണിസ്റ്റ് വംശീയതയ്ക്കും അധിനിവേശത്തിനുമെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ...
