പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; മുന്‍ നിശ്ചയിച്ച പ്രകാരം അത് നടക്കും: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പരിപാടിയിൽ മാറ്റമില്ലെന്നും ചടങ്ങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

“കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ കണക്കുകൾ സംബന്ധിച്ച് തനിക്ക് പോലും ഇതുവരെ വ്യക്തതയില്ലെന്നും” പാർട്ടി കണക്കുകൾ പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം അവരുടെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിൽ പോലും സത്യസന്ധമായി കണക്കുകൾ അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തക പ്രകാശന ചടങ്ങിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിട്ടപ്പോൾ ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചിരുന്നുവെന്നും പാർട്ടിയെ രക്ഷിക്കാൻ ആ കണക്ക് താഴേത്തട്ടിൽ അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലം ജില്ലാ കമ്മിറ്റി ഇപ്പോൾ കണക്കുകൾ പുറത്തുവിടാൻ തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Comment

More News