ന്യൂയോർക്ക് : ചിക്കാഗോ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നാലു ദിവസം നീണ്ടു നിൽക്കുന്ന “സിറോ മലബാർ കൺവൻഷന്റെ” സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന 9-ാം തീയതി വ്യാഴാഴ്ച രാത്രി പ്രശസ്ത ചലച്ചിത്ര താരം പത്മശ്രീ ജയറാമും (ഗസ്റ്റ് ഓഫ് ഓണർ), സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന “താള വിസ്മയം” എടുത്തു പറയേണ്ടതാണ്. താളവിസ്മയത്തിൽ, വിവിധ ഇടവകകളിൽ നിന്നുള്ള നൂറിലേറെ വരുന്ന ചെണ്ട കലാകാരന്മാരുൾപ്പെട്ട ‘സീറോ ബീറ്റ്സ്’ (Syro Beats), ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കുന്ന അനുഗ്രഹീത കലാകാരൻ പത്മശ്രീ ജയറാമിനൊപ്പം ചെണ്ടയിൽ താളമിടുമ്പോൾ, സ്റ്റീഫൻ ദേവസ്സി “കീറ്റാറിൽ” (കീബോർഡ് & ഗിറ്റാർ) സംഗീതത്തിൻറെ മാസ്മരികത സൃഷ്ടിക്കും.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുൻപും “സിറോ ബീറ്റ്‌സ്” കലാകാരമ്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ചിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ള ചെണ്ട ടീമുകൾക്കും ഈ വാദ്യമേളത്തിൽ പങ്കെടുക്കാൻ സാധിക്കും. അതുപോലെ, രൂപതയുടെ ഭാഗമായ വിമൻസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ, വെള്ളിയാഴ്ച (ജൂലൈ 10) വൈകുന്നേരം നടക്കുന്ന, ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലാരൂപമായ മാർഗംകളിയിൽ, രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്. കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന “പാരിഷ് ഫെസ്റ്റിൽ” എല്ലാ ഇടവകകൾക്കും വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും, കഴിവുകളും വേദിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.
ഇതിനുപുറമെ, കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധ സ്പോർട്സ്, ഗെയിംസ്, ഡാൻസ് പ്രോഗ്രാമുകളിലും ഭാഗഭാക്കാവാൻ സാധിക്കും.
താളവിസ്മയത്തിൽ പങ്കെടുക്കാൻ താഴെപറയുന്നവരെ ബന്ധപ്പെടുക : ജോസ്‌മൻ കരേടൻ – 954 558 2245, സ്കറിയാകുട്ടി തോമസ് -847 910 6487
മെഗാ മാർഗം കളിയിൽ പങ്കെടുക്കാന്‍ : റോസ് വടകര 708 662 0774, ഷീബ ഷാബു – 630 730 622.
“പാരിഷ് ഫെസ്റ്റി”നെപ്പറ്റി കൂടുതൽ അറിയുവാൻ : ജൂഡി തോമസ് : 317 490 5839
കൺവൻഷൻ സംബന്ധിച്ച പൊതുവായ അന്വേഷങ്ങൾക്ക് : ബിജി സി മാണി (കൺവൻഷൻ ചെയർമാൻ) 847 650 1398, ബീന വള്ളിക്കളം (സെക്രട്ടറി) 773 507 5334.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ (McCormick Place)ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. ക
കൺവൻഷന്റെ രജിസ്‌ട്രേഷൻ നല്ല നിലയിൽ പുരോഗമിക്കുന്നു. ഇടവകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവന്‍ഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു.
കൺവൻഷനെക്കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക:

