രാശിഫലം (09-02-2026 തിങ്കൾ)

ചിങ്ങം: ശുഭകരമായ ഒരു ദിവസമായിരിക്കും നിങ്ങൾക്കിന്ന്. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടും. നിങ്ങളുടെ ബന്ധുക്കൾ നിങ്ങളെ പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ന് സമീപിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അന്തരീക്ഷമാകും ഇന്ന്.

കന്നി: ഇന്ന് നിങ്ങൾക്കൊരു സമ്മിശ്ര ദിവസമായിരിക്കും. സന്തോഷവും അതേപോലെ തന്നെ ദുഃഖം ഇന്ന് നിങ്ങളെ തേടിയെത്താം. സാമ്പത്തിക പദ്ധതികൾ പരാജയപ്പെട്ടേക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക

തുലാം: ഇന്നത്തെ ദിവസം പൂർണമായും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി പദ്ധതികൾ തുടങ്ങുന്നത് ഒഴിവാക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടിവെക്കുക. വാക്ക് തര്‍ക്കങ്ങളിൽ ഇടപെടാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

വൃശ്ചികം: ബന്ധങ്ങൾക്ക് ജീവിതത്തിൽ മുൻതൂക്കം കൊടുക്കുക. കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.

ധനു: ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. അശ്രദ്ധ കൊണ്ട് അവസരങ്ങൾ കൈയിൽ നിന്ന് തെന്നിമാറാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി പലരേയും കണ്ടുമുട്ടാൻ സാധ്യത.

മകരം: ഇന്ന് നിങ്ങൾ ജോലിസ്ഥലത്ത് അംഗീകരിക്കപ്പെടും. തുടർന്ന് തൊഴിലിടത്ത് നിന്ന് വിജയകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതിൽ നിങ്ങൾ പൂർണ സന്തോഷവാനാകും. ചെറിയ കാര്യങ്ങളെ ചൊല്ലി ജോലി ഉപേക്ഷിക്കാതിരിക്കുക. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക.

കുംഭം: ഇന്ന് നിങ്ങളുടെ വീട്ടിൽ ഒരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാൽ പ്രശ്‌നം കൂടുതൽ വഷളാകുന്ന സ്ഥിതിയാണെങ്കിൽ ആത്മസംയമനം പാലിക്കുക. ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. നിങ്ങളെ പറ്റിയുള്ള മോശം കാര്യങ്ങൾ കേള്‍ക്കാനും കാണാനും സാധ്യതയുണ്ട്.

മീനം: നിങ്ങളുടെ പേരിൽ അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക. എല്ലാ കാര്യങ്ങളെയും ശ്രദ്ധയോടെ സമീപിക്കുക.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയതമയെ സന്തോഷിപ്പിക്കുന്നതിനാകും മുൻഗണന നൽകുക. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കുകയും നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കുകയും ചെയ്യും. വൈകുന്നേരം നിങ്ങൾ അവരോടൊപ്പം യാത്ര പോകാൻ പദ്ധതിയിടും.

ഇടവം: ഇന്ന് നിങ്ങൾക്ക്‌ അനുകൂല ദിവസമായിരിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ ശ്രമിക്കണം. ജോലിസ്ഥലത്ത് നിന്ന് ഇന്ന് പ്രതീക്ഷിച്ച ഫലം ഉണ്ടാകും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യും. വളരെയേറെ ആവേശം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.

മിഥുനം: നിങ്ങളിന്ന് വളരെ സ്വന്തം താൽപര്യത്തിനായി പ്രവർത്തിക്കും. ആവശ്യങ്ങളുള്ള ആളുകളെ സഹായിക്കാൻ നിങ്ങള് ശ്രമിക്കുകയും വളരെ സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യും. നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനം നിങ്ങൾക്ക് സമൂഹത്തിൽ ഉന്നതമായ ഒരു സ്ഥാനം നൽകുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കിടകം: ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസം ആയേക്കാം. മാനസികമായ നിങ്ങളെ ഒരു പ്രശ്‌നം അലട്ടുന്നുണ്ടാകും. ഒരേ കാര്യം തന്നെ പലതവണ ആലോചിച്ച് ആശയക്കുഴപ്പത്തിലാകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ വലിയൊരു കലഹം ഉണ്ടാകാനും ഇടയാകും. പണം നഷ്‌ടപ്പെടാനും‌ സാധ്യത. അതിനാൽ ജാഗ്രത പാലിക്കുക. ധൈര്യം കൈവിടാതെ മുൻപോട്ടുപോകുക.

Leave a Comment

More News