മോദിയുടെ അമേരിക്കൻ ദാസ്യം ഇന്ത്യൻ തൊഴിൽ വ്യവസ്ഥ തകർക്കും: ജ്യോതിവാസ് പറവൂർ

ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എഫ് ഐ ടി യു എണാകുളം ജില്ലാ കമ്മറ്റി ആലുവയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കയോടുള്ള അടിമത്തം ഇന്ത്യൻ വിപണിയെയും കാർഷിക – തൊഴിൽ മേഖലയെയും തകർത്ത് തരിപ്പണമാക്കുമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ. ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എഫ് ഐ ടി യു എണാകുളം ജില്ലാ കമ്മറ്റി ആലുവയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്സിഡിയോടെ ഇന്ത്യൻ വിപണിയിലെത്തുന്ന വിദേശ ഉൽപന്നങ്ങളോട് പിടിച്ചു നിൽക്കാൻ നമ്മുടെ കാർഷിക വ്യാവസായിക ഉൽപന്നങ്ങൾക്ക് കഴിയാതെ വരുന്നതോടെ അവർക്ക് ആത്മഹത്യ അല്ലാതെ മറ്റു വഴികളുണ്ടാവില്ല.

തൊഴിൽ വിരുദ്ധ ലേബർ കോഡ് കൂടി നിലവിൽ വരുന്നതോടെ കാർഷിക, വ്യാവസായിക, കച്ചവട മേഖലയിലെ തൊഴിലാളികളും മുഴുപ്പട്ടിണിയിലാകും. ആയതിനാൽ തൊഴിലാളിവിരുദ്ധ ലേബർ കോഡ് നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. കർഷക സമരങ്ങളും തൊഴിലുറപ്പ് നിയമ ഭേദഗതിയും പരിക്കേൽപ്പിച്ച ഇന്ത്യൻ തൊഴിൽ മേഖലയെ പൂർണ്ണമായും തകർക്കുന്ന ഒന്നാണ് നരേന്ദ്ര മോദി ഗവണ്മെൻ്റ് നടപ്പിലാക്കുന്ന ലേബർ കോഡ് എന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി KH സദക്കത്ത് അഭിപ്രായപ്പെട്ടു.

എഫ് ഐ ടിയു ജില്ലാ പ്രസിഡൻ്റ് മുസ്തഫ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു. രാജൻ മുട്ടിനകം, ജമീല സുലൈമാൻ, സിദ്ധീഖ് പെരുമ്പാവൂർ, അഷറഫ് താപ്പിലാൻ, കെ വൈ ഇബ്രാഹിം, SKA അസീസ്, അബ്ദുൽ ജബ്ബാർ, റിയാദ് ആലുവ എന്നിവർ സംസാരിച്ചു. നൗഷാദ് ശ്രീമൂലനഗരം, MH മുഹമ്മദ്, അഷറഫ് രാജ, റഹീം കുന്നത്ത്, അനസ് ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News