
മഞ്ചേരി : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് ചിത്രരചന മത്സരത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു. മഞ്ചേരി മുബാറക്ക് ഹാളിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മലർവാടി സംസ്ഥാന കോഓർഡിനേറ്റർ മുസ്തഫ മങ്കട, മലർവാടി മുൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട്, ജില്ലാ വനിത കോഓർഡിനേറ്റർ തസ്നീം ബാനു എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി.
പരിപാടിയിൽ ജില്ലാ കോഓർഡിനേറ്റർ ഷഹീർ വടക്കാങ്ങര സ്വാഗതവും, മഴവില്ല് ചിത്രരചനാ മത്സരം ജനറൽ കൺവീനർ ഉസ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മഞ്ചേരി ഏരിയ കോഓർഡിനേറ്റർ സത്താർ മഞ്ചേരി നേതൃത്വം നൽകി.
വിജയികളുടെ പേര് വിവരങ്ങൾ താഴെ:
കാറ്റഗറി – ബഡ്സ്
ഫാത്തിമ തഹ്സിബ് പി.പി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), ദാനിഷ് വി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), സൻഹ ഫാത്തിമ വി (എ.യു.പി.എസ് എറിയാട്).
കാറ്റഗറി – കിഡ്സ്
ഫാത്തിമ ഹനാൻ ടി (ടാലന്റ് പബ്ലിക് സ്കൂൾ വടക്കാങ്ങര), അമാന ഫത്തൂം എം (സ്പ്രിംഗ്സ് ഇൻ്റർ നാഷണൽ സ്കൂൾ താണ), ഫിസാൻ കെ (ഔറ പബ്ലിക്ക് സ്കൂൾ പെരിന്തൽമണ്ണ).
കാറ്റഗറി : സബ് ജൂനിയർ
ജന്ന ഫാത്തിമ സി (ഗൈഡൻസ് പബ്ലിക് സ്കൂൾ എടക്കര), ശ്രീനന്ദ കെ.പി (എ.എം.യു.പി.എസ് അരൂർ),
അയാൻ അലി സി.എ (പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ).
കാറ്റഗറി – ജൂനിയർ
റിത്വിക് എ (ജി.യു.പി.എസ് പറമ്പ), അക്ഷയ ഇ വി (ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്), ഫാസ് മുഹമ്മദ് എ (ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂൾ കരുവാരകുണ്ട്).
