ട്രംപിന്റെ താരിഫുകൾക്ക് യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; പ്രസിഡന്റ് ഭരണഘടന ലംഘിച്ചെന്നും താരിഫുകൾ നിയമവിരുദ്ധമാണെന്നും കോടതി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചു. ട്രംപ് തന്റെ ഭരണഘടനാ പരിധികൾ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. ഈ തീരുമാനം ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കുള്ള വലിയ പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. “മെയ്ഡ് ഇൻ അമേരിക്ക”യ്ക്ക് താരിഫുകൾ ആവശ്യമാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നെങ്കിലും കോടതി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.

ട്രംപിനല്ല, കോൺഗ്രസിനാണ് നികുതി ചുമത്താനുള്ള അധികാരം എന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്ന് (വെള്ളിയാഴ്ച) സുപ്രീം കോടതി 6-3 എന്ന ഭൂരിപക്ഷത്തിൽ വിധി പ്രസ്താവിക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോക രാഷ്ട്രങ്ങള്‍ക്കു മേല്‍ ചുമത്തിയ താരിഫുകൾ റദ്ദാക്കുകയും ചെയ്തു.

അപ്‌ഡേറ്റുകൾ തുടരുന്നു…

Leave a Comment

More News