കേരള സ്റ്റോറി/ബീഫ് ഫെസ്റ്റ് പ്രതികരണം: കെ.വി.അമീർ, നാഷണൽ യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ, കേരള

പാലക്കാട്: മുസ്ലിം ലീഗിന്റെ ബിരിയാണി ചലഞ്ചുകളിൽ ഇനി മുതൽ ബീഫ് കാണില്ല എന്നല്ലേ എം എസ് എഫ് ഉയർത്തുന്ന എസ് എഫ് ഐ ക്കെതിരെയുള്ള വിമർശനം!

കേരള സ്റ്റോറി 2 സിനിമ ബീഫ് വിവാദ പശ്ചാത്തലത്തിൽ എസ് എഫ് ഐ യുടെ ബീഫ് ഫെസ്റ്റ് ബീഫ് കഴിക്കാത്ത ഹിന്ദുക്കളെ ആർ എസ് എസിന് അനുകൂലമാക്കും എന്ന മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെ വിചിത്ര വാദത്തിൽ ആണ് നാഷണൽ യൂത്ത് ലീഗ് നേതാവ് കെ.വി.അമീറിന്റെ പ്രതികരണം.

ഫേസ്ബുക്ക് ൽ നടത്തിയ പ്രതികരണം ഇങ്ങിനെ..

കേരള സ്റ്റോറി2

SFI യുടെ ബീഫ് ഫെസ്റ്റ് ന് എതിരെ മുസ്ലിം ലീഗിന്റെ MSF Rss നെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന ഇറക്കുന്നത് ‘കേരള സ്റ്റോറി’ എന്ന മുസ്ലിം വിരുദ്ധ, കേരള വിരുദ്ധ സിനിമക്ക് ഒപ്പം നിൽക്കുന്ന ഏർപ്പാടായി.

ബീഫ് ഫെസ്റ്റ് എങ്ങിനെയാണ് ആർക്കാണ് ആരോചകമാവുക!?

ബീഫ് ഫെസ്റ്റ് എങ്ങിനെയാണ് ഹിന്ദുക്കളിൽ എതിർപ്പ് ഉണ്ടാവുക!? എങ്ങിനെയാണ് അത് Rss ന് അനുകൂല സാഹചര്യം ഉണ്ടാക്കുക!

ഇത് സാധാരണ ശശികലയുടെ ഒക്കെ വായിൽ നിന്ന് ആണ് വരിക.

എന്നാൽ ജമായത്തെ നയിക്കുന്ന ലീഗിൽ നിന്ന് ഇതിനപ്പുറം ഇനിയും കേരളം കാണും.

ബീഫ് ഫെസ്റ്റ് സംഘപരിവാർന് എതിരെയുള്ള ക്രിയാത്മകമായ ഒരു സമരമാണ്.

ഇനി പോർക്ക് ഫെസ്റ്റ് നടത്തിയാലും ഈ കേരളത്തിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇവർ ഉയർത്തുന്ന മറുവാദം അതാണ് SFI പോർക്ക് ഫെസ്റ്റ് നടത്തിയാൽ മുസ്ലിം സമൂഹത്തിന് പ്രശ്നമല്ലേ! എന്ന്..

ഒരു മുസ്ലിം സംഘടനയും ഒരു ഫുഡ് ഫെസ്റ്റിനും എതിരല്ല. ബീഫിന്റെ രാഷ്ട്രീയം തിരിയുന്നവർക്ക് രാജ്യത്തെ സംഘ് വിരുദ്ധ പോരാട്ടത്തെ കുറിച്ച് നല്ല ധാരണ ഉള്ളവരാണ്. പിന്നെയല്ലേ പോർക്ക് ഫെസ്റ്റ്!

കേരള സ്റ്റോറി2
സിനിമയിൽ കാണിക്കും പോലെ കേരളത്തിൽ ബീഫ് കഴിക്കാത്തവരുടെ വായിൽ അത് തിരുകി കയറ്റുന്ന ഏർപ്പാടാണോ ‘ബീഫ് ഫെസ്റ്റിവലുകളിൽ നടക്കുന്നത് എന്ന് MSF ഉം മുസ്ലിം ലീഗും മറുപടി പറയണം.

(മറുപടി ഇന്ന് തന്നെ വേണോ എന്ന കമന്റിന് വിലക്കില്ല😁 )

എന്തായാലും ഈ പോക്ക് പോയാൽ മുസ്ലിം ലീഗിന്റെ ബിരിയാണി ചലഞ്ചുകളിൽ ഇനി ബീഫ് കാണില്ല!!😁😄🤗

കെ.വി.അമീർ

https://www.facebook.com/share/p/1F47cp9f7R/

Leave a Comment

More News