അന്തർദേശീയ Al സമ്മിറ്റിൽ ഇന്ത്യക്ക് നാണക്കേട് : ഡോ. സൈനുദീൻ പട്ടാഴി

അന്തർ ദേശീയ Al സമ്മിറ്റിൽ ചൈനയുടെ റോബോട്ട് അടക്കമുള്ള ഉല്പന്നങ്ങൾ വാങ്ങി ഇന്ത്യയുടെ കണ്ടുപിടിത്തമാണെന്ന് അവതരിപ്പിച്ചുള്ള നാടകം രാജ്യത്തിന് തന്നെ നാണക്കേടായി. കേന്ദ്ര സർക്കാരിൻ്റെ അവാർഡ് നേടിയ യു പി യിലെ ഗൽ കോട്ടിയാസ് യുണിവേഴ്സിറ്റിയാണ് ചൈനീസ് ഉല്പന്നങ്ങൾ വാങ്ങി ഇന്ത്യയുടെ ആണെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചത്.

തുടക്കത്തിൽ പ്രധാനമന്ത്രി അവരെ അനുമോദിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. പ്രസ്തുത യുണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ ഒരു ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നത് പാത്രം കൊട്ടിയാൽ കൊറോണ പോകുമെന്നാണ്. ആ മണ്ടത്തരം ഏറ്റുപിടിച്ച് സർക്കാർ ദേശീയ തലത്തിൽ പാത്രം കൊട്ടാൻ ആഹ്വാനം ചെയ്തു. സർക്കാർ തലത്തിൽ തന്നെ ശാസ്ത്ര ഉപദേഷ്ടാക്കൾ ഉണ്ട്. അവർക്ക് നിയന്ത്രിക്കാമായിരുന്നു. യൂണിവേഴ്സിറ്റികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അക്കാഡമിക്ക് രംഗങ്ങൾ രാഷ്ട്രീയ ജാതി മാഫിയകൾ ആണ് നിയന്ത്രിക്കുന്നത്. നല്ല ഗുരുക്കന്മാർ വന്നാൽ മാത്രമേ അടുത്ത തലമുറ രക്ഷപ്പെടു.

യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഗുണ്ടകളെയും തെമ്മാടികളെയും നിയമിക്കുന്നതിനു പകരം ഉയർന്ന അക്കാഡമിക്ക് നിലവാരം ഉള്ള വ്യക്തികളെ മാത്രം നിയമിക്കണം. പണം കൊടുത്ത് സിൻഡിക്കേറ്റ് അംഗങ്ങളായവരുണ്ട്. വിസി മാർ IAS തലത്തിലുള്ളവരോ ഡോ യു.ആർ. അനന്തമൂർത്തിയെ പോലുള്ള വിദഗ്‌ധരെ മാത്രം നിയമിക്കണം.

സർക്കാർ ശമ്പളം വാങ്ങുന്ന കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും നിയമനങ്ങൾ രാഷ്ട്രീയ ജാതി അടിമകളല്ലാത്ത വിദ്യാഭ്യാസ വിദഗ്ധരും ജഡ്ജിയും അടങ്ങുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷനെ നിയമിക്കുന്നതായിരിക്കും നല്ലത്. ഇനിയെങ്കിലും കലാലയങ്ങൾ രാഷ്ട്രീയ മാലിന്യത്തിൽ നിന്ന് രക്ഷപ്പെടുത്തി അക്കാഡമിക്ക്, ഗവേഷണ, കലാ ,സാഹിത്യ സ്പോർട്സ് മേഖലകൾക്ക് പ്രാധാന്യം കൊടുക്കണം. മികച്ച വിദ്യാഭ്യാസം നേടാൻ വേണ്ടിയാണ് നേതാക്കളുടെ മക്കളെ വിദേശത്തു മാത്രം പഠിപ്പിക്കുന്നത്. അക്രമണ രാഷ്ട്രീയ സ്വഭാവം പഠിപ്പിക്കാൻ പാർട്ടി തലത്തിൽ സ്കൂളുകൾ തുടങ്ങുക .. സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന കലാലയങ്ങൾ നശിപ്പിക്കരുത്.

ഡോ. സൈനുദീൻ പട്ടാഴി, പരിസ്ഥിതി ശാസ്‌ത്രജ്ഞൻ

Leave a Comment

More News