PCNAK റൂട്സ് ഫെബ്രുവരി 21ന് ഓക്‌ലഹോമയില്‍

ചിക്കാഗോ: ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിൽ നടക്കുന്ന 40-ാമത് PCNAK-ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 ശനിയാഴ്ച ഓക്‌ലഹോമയിൽ വെച്ച് പ്രത്യേക സമ്മേളനം നടത്തുന്നു.

ഐപിസി ഹെബ്രോൺ സഭയിൽ വൈകീട്ട് 6:00 മണിക്ക് യോഗം ആരംഭിക്കും. PCNAK ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും. ഓക്‌ലഹോമയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗം പാസ്റ്റർ കെ ഓ ജോൺസൻ, സൂസി യോഹന്നാൻ, അക്സ ചെറിയാൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകും. സിറ്റിയിലെ ക്വയര്‍ അംഗങ്ങൾ പ്രെയ്സ് & വർഷിപ്പിന് നേതൃത്വം നൽകും.

Leave a Comment

More News