പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച സർക്കാർ പിഎസ്‌സി പ്രായം കൂട്ടിയത് ജനങ്ങളെ വഞ്ചിക്കാന്‍: വി ഡി സതീശന്‍

കോട്ടയം: ജനങ്ങളെ വഞ്ചിക്കുന്ന ഒരു പ്രഖ്യാപനമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷനാണെന്നും ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച സർക്കാരാണിതെന്നും, ഉദ്യോഗാര്‍ത്ഥികള്‍ വിവിധ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഇപ്പോഴും ശരിയായ നിയമനങ്ങൾ നടന്നിട്ടില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച സർക്കാർ ഇപ്പോൾ പി.എസ്.സി പ്രായം വർദ്ധിപ്പിച്ചിരിക്കുന്നു. സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. പിൻവാതിൽ നിയമനങ്ങൾ സർക്കാർ സ്ഥിരീകരിച്ചാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവിൽ സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ സഭാ ആസ്ഥാന സന്ദർശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സഭാ ആസ്ഥാനം സന്ദർശിച്ചതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. രമേശ് ചെന്നിത്തലയാണ് തന്റെ നേതാവ്. സമുദായ ആസ്ഥാനത്ത് പോകുന്നതിൽ എന്താണ് തെറ്റ്? വർഗീയതയെയാണ് എതിർക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

മോഹൻലാലുമായി മുഖ്യമന്ത്രി അഭിമുഖം നടത്തിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിലും മുഖ്യമന്ത്രി ചിരിച്ചു കണ്ടതില്‍ സന്തോഷമുണ്ടെന്നും സതീശന്‍ പറഞ്ഞു.

Leave a Comment

More News