നോട്ടെക്ക് ’22 കിരീടം കുവൈത്ത് സിറ്റി സെന്‍ട്രലിന്

കുവൈറ്റ് സിറ്റി: റിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികള്‍ക്കിടയില്‍ സാങ്കേതിക വൈജ്ഞാനിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക്ക്’ രണ്ടാം എഡിഷനില്‍ കുവൈത്ത് സിറ്റി സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ഫര്‍വാനിയ്യ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാര്‍ഥികളായ യുവാക്കള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംവിധാനങ്ങളെയും സാധ്യതകളെയും ചര്‍ച്ച ചെയ്ത് പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവിധ ഘടകങ്ങളില്‍ നടന്ന നോട്ടെക്കിന്റെ സമാപനത്തില്‍ വിവിധ സെന്‍ട്രലുകളില്‍ നിന്നും പ്രതിഭകള്‍ മാറ്റുരച്ചു.

ടെക്‌നിക്കല്‍ ആന്‍ഡ് വിജ്ഞാന മത്സരങ്ങള്‍, കരിയര്‍ സപ്പോര്‍ട്ട്, കെ ടോക് തുടങ്ങിയവ പ്രസ്തുത നഗരിയില്‍ നടന്നു.

ഉച്ചകഴിഞ്ഞു മൂന്നിനു മങ്കഫ് ഡിലൈറ്റ്‌സില്‍ നടന്ന സമാപന സംഗമം എസ്എസ്എഫ് ഇന്ത്യ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം കുവൈത്ത് പ്രസിഡന്റ് ഡോ.അമീര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് വാരം, സലീം മാസ്റ്റര്‍ കൊച്ചന്നൂര്‍, ശിഹാബ് വാണിയന്നൂര്‍, നവാഫ് അഹമ്മദ്, അനസ് എടമുട്ടം എന്നിവര്‍ സംസാരിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News