ട്രാക്ക് ഫ്ലയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) ‘ ഹെല്‍ത്ത് കെയര്‍ ഫ്രണ്ട് ലൈനേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് – 2022’ ഫ്ലയര്‍ പ്രകാശനം ചെയ്തു.

അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു ഫ്‌ലയര്‍ ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയാരാജിന് നല്‍കി പ്രകാശനം ചെയ്തു.

ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയ് 14 നു കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങള്‍ക്കു നല്‍കുന്ന അവാര്‍ഡുദാന ചടങ്ങിനെ കുറിച്ച് ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു വിശദീകരിച്ചു.

തുടര്‍ന്നു പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. ആര്‍.രാധാകൃഷ്ണന്‍ ( ജനറല്‍ കണ്‍വീനര്‍ ), മറ്റു സബ്കമ്മിറ്റി കണ്‍വീനര്‍മാരായി നീരജ് കുമാര്‍, ലിജോയ് ജോളി, രതീഷ് വര്‍ക്കല ( ഫുഡ് ), പ്രിയാരാജ്,സരിത ഹരി, വിജിത്ത് ( റിസപ്ഷന്‍ ), മോഹന്‍ കുമാര്‍ (ഫൈനാന്‍സ് ), പ്രദീപ് മോഹനന്‍ നായര്‍, എം.ജി.അജിത്ത് ( ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ) എന്നിവരെയും തെരഞ്ഞെടുത്തു.

ട്രാക്ക് വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, അബാസിയ യൂണിറ്റ് കണ്‍വീനര്‍ പ്രദീപ് മോഹനന്‍ നായര്‍, കേന്ദ്ര കമ്മിറ്റി അംഗം വിജിത്ത്, ആഷ്‌ലി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ മോഹന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

Print Friendly, PDF & Email

Leave a Comment

More News