കൊല്ലം പ്രവാസി അസ്സോസിയേഷൻ – ബുദ്ധയ ഏരിയ സമ്മേളനം നടത്തി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദ്ധയ ഏരിയ സമ്മേളനം ബുദ്ധയ റോളഫ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു.

ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്ററും സെക്രട്ടറിയുമായ ആർ. കിഷോർ കുമാർ നേതൃത്വം നൽകി. ബിനു ക്രിസ്റ്റി വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റായി സുജിത്ത് ചന്ദ്രശേഖരനേയും, വൈസ് പ്രസിഡന്റായി ടി എസ് അനിൽകുമാറിനേയും, സെക്രട്ടറിയായി ഗോപൻ പുരുഷോത്തമനേയും, ജോയിന്റ് സെക്രട്ടറിയായി അജ്മൽ ഹാഷിമിനേയും, ട്രഷററായി വിജോ വിജയനേയും തെരഞ്ഞെടുത്തു.

പ്രസാദ് കൃഷ്ണൻകുട്ടിയെ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം വൈസ് പ്രസിഡന്റ്‌ വിനു ക്രിസ്റ്റി അറിയിച്ചു.

ഏരിയ വൈസ് പ്രസിഡന്റ് ടി എസ് അനിൽകുമാർ സ്വാഗതമാശംസിച്ചു. നിയുക്ത ഏരിയാ സെക്രട്ടറി ഗോപൻ പുരുഷോത്തമൻ നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News