ന്യൂയോർക്ക് : വേൾഡ് ഇന്റർഫെയ്ത് ഫെസ്റ്റിവെലിൻ്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച പതിനാറാമത് മതസൗഹാർദ്ദ സമ്മേളനം 2026 ഫെബ്രുവരി 28-ന് വൈകുന്നേരം അഞ്ചുമണിയോടെ ന്യൂയോർക്കിലെ, ക്യൂൻസിലുള്ള Santoor Indian Restaurant-ൽ വെച്ച് വളരെ ഭംഗിയോടും വർണാഭതയോടും കൂടി അരങ്ങേറി. വിവിധ മതവിഭാഗങ്ങളെയും, സാംസ്കാരിക പാരമ്പര്യങ്ങളെയും കൈകോർക്കുന്ന ഐക്യവേദിയായി ഈ പരിപാടി മാറി. പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിൻ്റെ സാന്നിധ്യവും, നിസ്തുലവും നിസീമവുമായ സഹകരണവും സമ്മേളനത്തിന് ഏറെ ഊർജ്ജം നൽകി.
ചീഫ് ഗസ്റ്റായി പങ്കെടുത്ത Edward Braunstein, Assembly Man Nader Sayegh എന്നിവരുടെ ആത്മാർത്ഥമായ സാന്നിധ്യവും, അഭിനന്ദനങ്ങളും വളരെ ശ്രദ്ധേയമായി. മതസൗഹാർദ്ദവും, സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്തി അവർ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഈ സമ്മേളനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവും, ജനപങ്കാളിത്തത്തിലൂടെ ജനപ്രീയനും, കൗണ്ടിയുടെ അഭിമാനവുമായ ശ്രീ. Koshy Thomas ന് പ്രസ്ഥാനത്തിൻ്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന Guru Dileepji പ്രത്യേക ഫലകം നൽകി ആദരിച്ചു. അതോടൊപ്പം Malayalam Global Voice Chief Editor Philip Madathil, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ Alex Esthappan, Shaji Ennaseril എന്നിവർക്കും, കമ്മ്യൂണിറ്റി എക്സലൻസിനുള്ള അംഗീകാരമായി പൊന്നാട അണിയിച്ചു. സാമൂഹിക രംഗത്തെ എല്ലാ പ്രവർത്തനങ്ങൾക്ക് Harish Shukla യേയും പ്രത്യേകമായി ആദരിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിച്ച സംഘാടകരായ Koshy Thomas നും, Shaji Ennaseril നും പ്രത്യേകം നന്ദി രേഖപ്പെടുത്തി. മാസ്റ്റർ ഓഫ് സെറിമണി (MC) അംഗമായ Dincil George ൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും, സംഗീതസന്ധ്യയെ മികവുറ്റതാക്കിയ വിവിധ ഭാഷകളിലെ ഗായകരും, സംഗീതജ്ഞരുമായ Jose നും, Jokken നും, MRs.Ujwala Mosses നും കൃതജ്ഞത യും അർപ്പിച്ചു.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നേതൃത്വപാടവം തെളിയിച്ച നിരവധി പ്രമുഖരുടെ സാന്നിധ്യം നിറഞ്ഞ ഈ സമ്മേളനം, മതസൗഹാർദ്ദത്തിൻ്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്ന സംഗമമായി മാറി. തുടർന്ന് വിഭവസമൃദ്ധമായ വിരുന്നോടുകൂടി സമ്മേളനം ഔപചാരികമായി അവസാനിച്ചു.
