ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല.
കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.
തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം. ആത്മീയവും മതപരവുമായ അനുഷ്ഠാനങ്ങള്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഇന്ന് നിങ്ങൾക്ക് സഹായകമാകും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ലൗകികസുഖങ്ങളും ഇന്ന് നിങ്ങള്‍ക്ക് കൈവരികയും ചെയ്യും. വിവാഹത്തിന് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സുന്ദരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ന് അവസരമുണ്ടായേക്കാം.
ധനു: ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമാണ്. നിങ്ങളുടെ പങ്കാളിയുമായി ഏതാനും സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുടുംബത്തെ സന്തോഷിപ്പിക്കാന്‍ നിങ്ങളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകും.
മകരം: ഇന്ന് ശരാശരി ദിവസമായിരിക്കും നിങ്ങള്‍ക്ക്. എങ്കിലും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് നല്ല ദിവസമാണ്. ഇന്ന് കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞേക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് കൊണ്ട് ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല.
കുംഭം: ഇന്ന് നിങ്ങള്‍ പ്രകോപിതരാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പരമാവധി സംയമനം പാലിക്കുക. മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് സ്വന്തം ജോലി പൂര്‍ത്തിയാക്കാന്‍ ശ്രിക്കുക.
മീനം: നിരവധി കാര്യങ്ങള്‍ നിങ്ങളിന്ന് ഏറ്റെടുത്ത് നടത്തേണ്ടതായി വരും. ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. സ്ത്രീകള്‍ക്ക് ലാഭമുണ്ടാക്കാനാകുന്ന ദിവസമാണിന്ന്.
മേടം: നിങ്ങളെ തേടി ഇന്ന് ഏതാനും നല്ല വാര്‍ത്തകള്‍ വന്നെത്തും. ഇത് നിങ്ങളുടെ ഉത്സാഹം വർധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ, തൊഴിൽപരമോ ആകാം. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. എല്ലാം കൊണ്ടും ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്.
ഇടവം: ഇന്ന് നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാന്‍ ശ്രമിക്കണം. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. മധുരഭാഷണങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താത്പര്യം തോന്നാം.
മിഥുനം: ഇന്ന് നിങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായിരിക്കും. നിങ്ങളുടെ കുട്ടികളുമായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുക. അതുപോലെ വീട്ടില്‍ അറ്റകുറ്റ പണികള്‍ ചെയ്യാന്‍ പദ്ധതിയിടും. ഏതാനും പ്രധാനപ്പെട്ട കാര്യങ്ങില്‍ ഇന്ന് തീരുമാനം എടുക്കേണ്ടിവരും. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുക.
കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കായി നിങ്ങൾ ഒരു യാത്ര പോകാന്‍ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് ഉത്സാഹവും ഊർജവും പകരും.
