മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ആനക്കാംപോയിലിലെ തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ വേളയിൽ കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് കാന്തപുരത്തെ കണ്ടത്.

സൗഹൃദ സന്ദർശനമായിരുന്നു. നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് കൈമാറി. മർകസ്‌ നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സിപിഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് സന്നിഹിതരായിരുന്നു.

Leave a Comment

More News