മലപ്പുറം: CPI(M) മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹദാസിന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രർത്തകർക്കും ഉള്ള വേദനയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പങ്കുചേരുന്നു.
ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം എന്നിവർ അന്തിമാദരമായി റീത്ത് അർപ്പിച്ചു.
